
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യൻ ബിഗ് ബി അമിതാഭ്ബച്ചന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
“ഞാന്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ആശുപത്രിയിലേക്ക് മാറി. ആശുപത്രിക്കാര് അധികാരികളെ വിവരമറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സ്റ്റാഫും ടെസ്റ്റിന് വിധേയരായി. റിസള്‍ട്ട് കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി എന്നോടടുത്തിടപഴകിയവര്‍ എല്ലാം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.,” എന്ന് ബച്ചന് ട്വീറ്റ് ചെയ്തു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചൻ ചികിത്സയിലുള്ളത്.
ഇന്ത്യൻ സിനിമയുടെ തന്നെ തിലകക്കുറിയായ ആമിതാഭിബച്ചന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് സിനിമാ ലോകവും രാജ്യവും നോക്കിക്കാണുന്നത്. മാസങ്ങൾക്ക് മുമ്പ് താരം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സ തേടി എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. താരത്തിന്റെ ആരോഗ്യ സ്ഥിതി മോശമായി എന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ ഇതിനു മുമ്പ് പല തവണ പുറത്ത് വന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇപ്പോൾ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത താരം തന്നെ ട്വീറ്റ് ചെയ്ത പശ്ചാത്തലത്തിൽ സിനിമ ലോകം ആശങ്കയിലാണ്. ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ആക്ഷൻ ഹീറോ കൊവിഡിനെതിരെ പൊരുതി 1990 കളിലെ ആങ്ക്രി മെൻ ആയി തിരികെയെത്തുന്നത് കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധക സമൂഹം.
രാജ്യത്ത് കൊവിഡ് ബാധ ആദ്യമായി സ്ഥിരീകരിച്ച സമയത്ത്, രോഗത്തിനെതിരെ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിവരിക്കുന്ന പരസ്യത്തിൽ അമിതാഭ്ബച്ചൻ അഭിനയിക്കുകയും, അത് വളരെയേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. താരത്തിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മകനും താരവുമായ അഭിഷേക് ബച്ചൻ, മരുമകളായ ഐശ്വര്യ റായ് എന്നിവരും നിരീക്ഷണത്തിൽ പോകുകയും, കൊവിഡ് ടെസ്റ്റിന് വിധേയരാകുകയും ചെയ്തു.