സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയും കൂട്ടാളി സന്ദീപ് നായരും പിടിയിൽ; പിടിയിലായത് ബംഗളൂരുവിൽ നിന്നും; പിടികൂടിയത് കസ്റ്റംസും എൻ.ഐ.എയും ചേർന്ന്

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയും കൂട്ടാളി സന്ദീപ് നായരും പിടിയിൽ; പിടിയിലായത് ബംഗളൂരുവിൽ നിന്നും; പിടികൂടിയത് കസ്റ്റംസും എൻ.ഐ.എയും ചേർന്ന്

ക്രൈം ഡെസ്‌ക്

കോട്ടയം: സ്വർണ്ണക്കടത്ത് കേസിലെ സുപ്രധാനപ്രതിയായ സ്വപ്‌ന സുരേഷും, സന്ദീപ് നായരും കസ്റ്റഡിയിലായി. കസ്റ്റംസും എൻ.ഐ.എയും നടത്തിയ പ്രത്യേക തിരച്ചിലിലാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അഞ്ചു ദിവസത്തോളം കൊച്ചിയിൽ കഴിഞ്ഞിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലേയ്ക്കു കടന്നതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

യു.എ.ഇയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കു 30 കിലോ സ്വർണ്ണം കടത്തിയ കേസിലാണ് സന്ദീപ് നായരെയും, സ്വപ്‌ന സുരേഷിനെയും പ്രതി ചേർത്തിരിക്കുന്നത്. ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സുരേഷ് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ നാട് വിട്ടു പോകുകയായിരുന്നു. സ്വപ്‌ന രണ്ടു കുട്ടികളും ഭർത്താവുമായി ബംഗളൂരുവിലേയ്ക്കു നാടു കടക്കുകയായിരുന്നു.

ഇന്നു പുലർച്ചെയാണ് ഇരുവരും ബംഗളൂരിവിൽ എത്തിയിരുന്നത്. തുടർന്നു ഇവിടെ ഒളിവിൽ കഴിയാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഇപ്പോൾ ഇരുവരെയും എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തത്. എൻ.ഐ.എയുടെ ഡി.വൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സന്ദീപ് നായരും, സ്വപ്‌നയും ബംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തിയത്.

ഇരുവരും പിടിയിലായതോടെ കള്ളക്കടത്ത് മാഫിയയുടെ തലയടക്കം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വപ്‌നാ സുരേഷ് പിടിയിലായതോടെ കള്ളക്കടത്ത് മാഫിയ സംഘത്തിനു പിന്നിലുള്ളവർ ആരൊക്കെ, സ്വർണ്ണം കൊണ്ടു വന്നത് എവിടേയ്ക്ക്, സ്വർണ്ണം കയറ്റി വിട്ടത് ആരൊക്കെ, ഈ സ്വർണ്ണം എവിടേയ്ക്കാണ് കൊണ്ടു പോകുന്നത്, എത്ര തവണ സ്വർണ്ണംക്കടത്തിക്കൊണ്ട വന്നു തുടങ്ങിയ വിവരങ്ങൾ എല്ലാം പുറത്തു വരുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.