ഏറ്റുമാനൂർ ഓണംതുരുത്തിൽ കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു; മരണം കളിക്കുന്നതിനിടെ പുരയിടത്തിലെ കുളത്തിൽ വീണ്

ഏറ്റുമാനൂർ ഓണംതുരുത്തിൽ കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു; മരണം കളിക്കുന്നതിനിടെ പുരയിടത്തിലെ കുളത്തിൽ വീണ്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : ഓണംതുരുത്തിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. ഓണംതുരുത്ത് കളമ്പുകാട്ട് ഷിബുവിൻ്റെ മകൻ ഡാനിയേലാണ് (നാല്) മരിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി വീടിനു പിന്നിലെ ഓലിയിൽ വീണ് മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വീടിന് പിന്നിലെ പുരയിടത്തിൽ സഹോദരങ്ങൾക്കൊപ്പം ഓടിക്കളിക്കുകയായിരുന്നു ഡാനിയേൽ. ഇതിനിടെ സഹോദരൻ വീട്ടിലേയ്ക്ക് പോന്നതോടെ കുട്ടിയെ കാണാതാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് , അര മണിക്കൂറോളം നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന് , ഏറ്റുമാനൂർ പൊലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തി. ഡി.സി.സി അംഗം നീണ്ടൂർ മുരളി തിരച്ചിലിന് നേതൃത്വം നൽകി.

ഇതിനിടെ പ്രദേശത്തെ കുളത്തിൽ അനക്കം കണ്ട് സംശയം തോന്നിയ പൊലീസും നാട്ടുകാരും ഇവിടെ ഇറങ്ങി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് , ഉടൻ തന്നെ കുട്ടിയെയുമായി പൊലീസ് സ്ഥലം , മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ് – അനീഷ.