video
play-sharp-fill

Saturday, May 17, 2025
HomeCrimeപൊലീസ് ഉന്നതനുമായി സ്വിമ്മിം​ഗ് പൂളിൽ സ്വപ്ന നീരാട്ട്: ദൃശ്യങ്ങൾ പൊലീസ് ഉദ്യോ​ഗസ്ഥൻ മൊബൈലിൽ പകർത്തി ;...

പൊലീസ് ഉന്നതനുമായി സ്വിമ്മിം​ഗ് പൂളിൽ സ്വപ്ന നീരാട്ട്: ദൃശ്യങ്ങൾ പൊലീസ് ഉദ്യോ​ഗസ്ഥൻ മൊബൈലിൽ പകർത്തി ; വിവാഹ സത്കാരം അതിരുകടന്നപ്പോൾ നവവധു വിവാഹ മോചനം നേടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വപ്നയുടെ ഉറ്റബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ മദ്യപിച്ച് നിലതെറ്റിയ പൊലീസ് ഉദ്യോ​ഗസ്ഥൻ സ്വപ്നയുമായി സ്വിമ്മിം​ഗ് പൂളിൽ നടത്തിയ നീരാട്ട് ദൃശ്യങ്ങൾ ഒപ്പമുണ്ടായിരുന്ന ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നതായി വിവരം. ദൃശ്യം കൈയിലുള്ളതിനാല്‍ ഇയാൾക്ക് ഡിപ്പാർട്ട്മെന്റിൽ പൊന്നും വിലയാണെന്നാണ് പൊതു സംസാരം .

നവവരനും ബന്ധുക്കളും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരുമെല്ലാം മദ്യപിച്ച്‌ കൂത്താടുന്നത് കണ്ട വധു ആകെ പരിഭ്രാന്തയായി. തുടർന്ന് ജ്യൂസില്‍ മദ്യമൊഴിച്ച്‌ വധുവിനെ സ്വപ്ന ബലമായി കുടിപ്പിച്ചു. കൈകള്‍ പിന്നില്‍ കെട്ടി ബലം പ്രയോഗിച്ച്‌ മദ്യം കുടിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ പൊലീസില്‍ പരാതിയെത്തിയതോടെ പാര്‍ട്ടി നേതൃത്വം ഒരു ഭാഗത്തും ഐ.എ.എസ്, ഐ.പി.എസ് ഉന്നതന്മാര്‍ മറുഭാഗത്തുമായി നിലകൊണ്ടു. ഒടുവില്‍ പൊലീസ് ഉന്നതന്‍ ഇടപെട്ട് സ്വര്‍ണവും പണവും തിരികെവാങ്ങി നല്‍കി, നഷ്ടപരിഹാരവും നല്‍കി കേസ് അവസാനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിന്റെ നാലാം ദിനം നടന്ന സത്കാര രാത്രി പിതാവിനൊപ്പം പോയ പെണ്‍കുട്ടി പിന്നീട് വിവാഹ മോചനം നേടിയെന്നാണ് റിപ്പോർട്ട്. കൂടാതെ എയര്‍ ഇന്ത്യ ജീവനക്കാരനെ വ്യാജ പീഡനക്കേസില്‍ കുടുക്കിയതിന് രണ്ട് കേസുകളില്‍ പ്രതിയാക്കുന്നതിന് തൊട്ടുമുന്‍പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കാറില്‍ സുഹൃത്തുക്കളുമൊത്ത് സ്വപ്‌ന ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഉടൻ മടങ്ങി പോകണം എന്ന് നേരത്തെ തന്നെ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഇവർക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ കാത്തുനില്‍ക്കേണ്ടി വന്നതോടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് വൈകിപ്പിക്കുന്നതെന്തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് സ്വപ്ന കയര്‍ത്തു. പൊലീസുകാര്‍ കേട്ട ഭാവം നടിച്ചില്ല. ഇതിൽ സമനില തെറ്റിയ സ്വപ്ന സെക്രട്ടേറിയറ്റിലെ ഉന്നതനായ ഐ.എ.എസുകാരനെ വിളിച്ച്‌ കാര്യം പറഞ്ഞു. ഉടന്‍ ഐ.ജിയെ വിളിച്ചെങ്കിലും ഫോണ്‍ ബിസിയായിരുന്നു.

സ്വപ്നയെ ഓഫീസില്‍ ഇരുത്തിയത് എന്തിനെന്ന് തിരക്കി അറിയിക്കാന്‍ ഐ .ജിക്ക് എസ്.എം.എസ് അയച്ചു. ഐ.ജി സമയം ഒട്ടു പാഴാക്കിയില്ല, ക്രൈംബ്രാഞ്ച് ഓഫീസില്‍ പാഞ്ഞെത്തി. ഐജി ഇടപെട്ട് സ്വപ്നയെ ഉടന്‍ വിട്ടയച്ചു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പൊലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചാണ് സ്വപ്‌ന ക്രൈംബ്രാഞ്ചില്‍ നിന്ന് മടങ്ങിയതെന്നാണ് സംസാരം . പിന്നീട് വ്യാജരേഖ, ആള്‍മാറാട്ടം കേസുകളില്‍ സ്വപ്നയെ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇത് തടയാന്‍ ഉന്നതന് കഴിഞ്ഞില്ല എന്നും റിപോർട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments