ജില്ലയുടെ സാമൂഹ്യരംഗത്ത് ജനശ്രീ മിഷൻ നിർണായ ഘടകം
സ്വന്തം ലേഖകൻ
കൂരോപ്പട: ജില്ലയുടെ സാമൂഹ്യരംഗത്ത് ജനശ്രീ മിഷൻ നിർണായ ഘടകമായി മാറിയെന്ന് ജനശ്രീ മിഷൻ ജില്ലാ സെക്രട്ടറി സാബു മാത്യൂ പ്രസ്താവിച്ചു.കൂരോപ്പട പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പുതിയതായി ആരംഭിച്ച തേജസ് ജനശ്രീ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സാബു മാതൂ. സമ്മേളനത്തിൽ യൂണിറ്റ് ചെയർമാൻ പി.ജി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനശ്രീ പുതുപ്പള്ളി ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട മുഖ്യ പ്രഭാഷണം നടത്തി.കൂരോപ്പട പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ ഉമാദേവി, യൂണിറ്റ് സെക്രട്ടറി എ.ജി.വിജയൻ, ട്രഷറർ ബിൻസി രാജു, മെറീനാ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. പങ്ങട ആനിവേലി കവലക്ക് സമീപമാണ് ജനശ്രീ യൂണിറ്റ് പ്രവർത്തിക്കുന്നത്.
Third Eye News Live
0