video
play-sharp-fill

Tuesday, May 20, 2025
Homeflashനർക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ്..! വീണ്ടും പഞ്ച് ഡയലോഗുമായി മോഹൻ ലാൽ; ഇത്തവണ ലാലെത്തുന്നത്...

നർക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ്..! വീണ്ടും പഞ്ച് ഡയലോഗുമായി മോഹൻ ലാൽ; ഇത്തവണ ലാലെത്തുന്നത് കേരള പൊലീസ് വേഷത്തിൽ; ലാലിന്റെ വീഡിയോ ഇവിടെ കാണാം; ഇനി ലഹരിയ്‌ക്കെതിരായ പോരാട്ടത്തിന് 9995966666..! ആന്റി നർക്കോട്ടിക്ക് ആർമി പോരാട്ടത്തിന് ഇറങ്ങുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ലഹരിയ്‌ക്കെതിരായ പോരാട്ടത്തിൽ കേരള പൊലീസിനൊപ്പം മോഹൻ ലാലും പങ്കാളിയാകുന്നു. കഞ്ചാവിനും ലഹരിയ്ക്കും എതിരായ പോരാട്ടത്തിലാണ് കേരള പൊലീസിന്റെ ക്യാമ്പെയിനിൽ മോഹൻ ലാലും അംഗമാകുന്നത്. കേരള പൊലീസിന്റെ ഇന്റി നർക്കോട്ടിക് ആർമിയുടെ ഭാഗമായാണ് മോഹൻ ലാൽ വീണ്ടും ഹിറ്റ് ഡയലോഗ് പറഞ്ഞത്.

ലഹരിയ്‌ക്കെതിരായ പോരാട്ടത്തിന് സംസ്ഥാന തലത്തിൽ തന്നെ പൊലീസ് രൂപീകരിച്ചിരിക്കുന്ന സംഘമാണ് ആന്റി നർക്കോട്ടിക്ക് ആർമി. ഈ ആർമിയുടെ ഭാഗമായി സാധാരണക്കാരായ ആർക്കും പൊലീസിന് ഈ ആർമിയുടെ വാട്‌സ്അപ്പ് സമ്പരിൽ പരാതി അയക്കാം. ഈ പരാതി അയക്കുന്ന ആളുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തില്ല. ഈ പരാതി സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു പോലും അയക്കുന്ന ആളാരാണ് എന്നറിയാൻ സാധിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിയ്‌ക്കെതിരായ പോരാട്ടത്തിനായി കേരള പൊലീസ് ആരംഭിച്ച ബ്രാൻഡ് അംബാസിഡർ മോഹൻ ലാലാണ്. കേരള പൊലീസ് പുറത്തിറക്കിയ വീഡിയോയിൽ അഭിനയിച്ച മോഹൻലാലാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് സന്ദേശം നൽകുന്നത്. ആന്റി നർക്കോട്ടിക്ക് ആർമി എന്നു പേരിട്ടിരിക്കുന്ന സംഘത്തിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ – 9995966666 – നമ്പരിലാണ് സന്ദേശം അയക്കേണ്ടത്.

ലഹരി മാഫിയയ്‌ക്കെതിരെ മൗനം അല്ല പോരാട്ടമാണ് വേണ്ടതെന്നാണ് ഇപ്പോൾ മോഹൻലാൽ ഈ വീഡിയോയിലൂടെ പറഞ്ഞു വയ്ക്കുന്നത്. ഹിറ്റായി മാഫിയ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തന്നെയാണ് ഈ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

വീഡിയോ ഇവിടെ കാണാം 

https://m.facebook.com/story.php?story_fbid=753642388774237&id=207496670055481

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments