സ്വന്തം ലേഖകൻ
കൊച്ചി : ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം കൂടുതൽ സിനിമാ താരങ്ങളിലേക്കും. സംഭവുമായി ബന്ധപ്പെട്ട് നടൻ ധർമ്മജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിനായി ധർമ്മജനോട് നേരിട്ട് കമ്മീഷണർ ഓഫീസിൽ ഹാജരാവാനാണ് പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതികൾ സ്വർണ്ണക്കടത്തിന് സിനിമാ താരങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ സൂചന ലഭിച്ചിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധർമ്മജനോട് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ പ്രതികൾ കൂടുതൽ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം കൂടുതൽ സിനിമാ താരങ്ങളിലേക്കും നീളുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഷംനയോടൊപ്പം വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോയിൽ പങ്കെടുത്ത സിനിമാ താരങ്ങളിൽ നിന്നാണ് അന്വേഷണ സംഘം വിവരങ്ങൾ തേടിയത്.
അതേസമയം ബ്ലാക്ക്‌മെയിൽ കേസിലെ മുഖ്യപ്രതിയും ഹെയർ സ്റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായിയിരുന്നു.ഇയാൾ തൃശ്ശൂർ സ്വദേശിയാണ്.