video
play-sharp-fill

Wednesday, May 21, 2025
Homeflashജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വകാര്യ ബസ് വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും ഈ സമയത്ത് ബസുകളുടെ മിനിമം ചാർജ് 10 രൂപയായും ഓരോ ഫെയർ സ്റ്റേജിലും രണ്ടു രൂപയുടെ വർദ്ധനവും വരുത്തുവാനുള്ള ജ.രാമചന്ദ്രൻ കമ്മറ്റിയുടെ ശുപാർശ തികച്ചും അപര്യാപ്തമാണെന്നും ഇത് സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കില്ലെന്നും കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.ജെ ജോസഫും ജനറൽ സെക്രട്ടറി കെ.എസ് സുരേഷും പ്രസ്താവനയിൽ പറഞ്ഞു

കോവിഡ്- 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് 22 മുതൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിവച്ചിരിക്കുകയായിരുന്നു’ 20 മുതൽ നിയന്ത്രണങ്ങളോടെ പൊതുഗതാഗത മേഖല ഭാഗികമായി ആരംഭിക്കുന്നതിന് ബഹു സർക്കാർ അനുമതി നൽകുകയും യാത്രാ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക എന്ന സദുദ്ദേശത്തോടെ ജൂൺ ഒന്നു മുതൽ എല്ലാ സീറ്റിലും യാത്രക്കാരെയും ഇരുത്തിക്കൊണ്ടു പോകുവാൻ അനുമതി നൽകുകയും യാത്രാ നിരക്ക് സ്വാഭാവികമായി പഴയതിലേയ്ക്കു പോകുകയും ചെയ്തു ഇപ്പോഴാകട്ടെ കഴിഞ്ഞ 21 ദിവസം കൊണ്ട് ഡീസൽ വിലയിൽ 11.രൂപയിലധികം വർദ്ധനവുണ്ടായി 70 ലിറ്റർ ഡീസൽ വേണ്ടി വരുന്ന ബസിന് 800 ഓളം രൂപയുടെ അധിക ചിലവുണ്ടായിട്ടുണ്ട്.

മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ബസുകളിൽ യാത്ര ചെയ്യുവാൻ യാത്രക്കാർ തയ്യാറാകുന്നില്ല എന്നതാണു യാഥാർത്ഥ്യം രാവിലെയും വൈകുന്നേരവും ഓരോ ട്രിപ്പിൽ കുറച്ചു യാത്രക്കാർ ഉണ്ടാകുന്ന തൊഴിച്ചാൽ മറ്റു ട്രിപ്പുകളിലൊക്കെ നാലും അഞ്ചും യാത്രക്കാർ മാത്രമാണുള്ളത് സ്വകാര്യ ബസുകളുടെ സുഗമമായ സർവ്വീസ് നടത്തിപ്പിന് സർക്കാരിന്റെ സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ് ഈ മേഖല താൽക്കാലികമായെങ്കിലും സംരക്ഷിക്കപ്പെടുന്നതിന് മിനിമം ചാർജ് 12 രൂപയായും കിലോമീറ്റർ നിരക്ക് ഒരു രൂപയായും വർദ്ധിപ്പിച്ചേ മതിയാവൂ.

നിലവിലെ ശുപാർശ അംഗീകരിച്ചു കൊണ്ട് സർക്കാർ തീരുമാനമെടുത്താൽ ബസുകൾ നിരത്തിലിറക്കുക പ്രയാസമായിരിക്കും. ഈ വ്യവസായത്തെ അശ്രയിച്ചു കഴിയുന്ന ബസുടമകളും അവരുടെ കുടുംബങ്ങളും ജീവനക്കാരും അവരുടെ കുടുംബങ്ങളും അനുബന്ധ തൊഴിലാളി കുടുംബങ്ങളും കൊടുംപട്ടിണിയിലാണെന്നതു കണ്ടില്ലെന്നു നടിക്കരുതെന്നാണ് സർക്കാരിനോട് ഞങ്ങളുടെ അഭ്യർത്ഥന ഇപ്പോൾ പരിഗണിക്കപ്പെടുന്ന റിപ്പോർട്ട് പുനർ പരിശോധിച്ച് വ്യവസായം സംരക്ഷിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പാക്കണമെന്ന് അസോസിയേഷൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments