സമരക്കാരെ മർദിച്ചെന്ന പരാതി; യതീഷ് ചന്ദ്രയെ നിർത്തിപൊരിച്ച് മനുഷ്യാവകാശ കമ്മീഷൻ

സമരക്കാരെ മർദിച്ചെന്ന പരാതി; യതീഷ് ചന്ദ്രയെ നിർത്തിപൊരിച്ച് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

ആലുവ: പുതുവൈപ്പിനിൽ ഐ.ഒ.സി പ്ലാൻറിനെതിരെ സമരം നടത്തിയവരെ മർദിച്ചെന്ന പരാതിയിലാണ് ഇപ്പോൾ തൃശ്ശൂർ ഡി.സി.പിയായ ജി.എച്ച്. യതീഷ്ചന്ദ്രയെ ആലുവയിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഒന്നര മണിക്കൂറിലധികം വിസ്തരിച്ചത്. സമരത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി കൊച്ചി നഗരത്തിലെത്തിയതെന്ന് യതീഷ്ചന്ദ്ര പറഞ്ഞു. പിറ്റേന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നഗരത്തിൽ ഉണ്ടായിരുന്നു. ഇതിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചിരുന്നു. പ്രതിഷേധക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തുനീക്കുകയാണ് ഉണ്ടായത്. അക്രമാസക്തരായവർക്കുനേരെ ലാത്തിവീശി. ഇത് ലാത്തിച്ചാർജ് ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങളും ചാനലുകളിൽ വന്ന വാർത്തകളുടെ വിഡിയോയും കാണിച്ചാണ് സമരസമിതി അഭിഭാഷകൻ വിസ്താരം നടത്തിയത്. സമരസമിതി പ്രവർത്തകൻ സ്വാതിഷിന് നേര ലാത്തി പ്രയോഗിക്കുന്ന ദൃശ്യങ്ങൾ സമര സമിതി അഭിഭാഷകൻ കമ്മീഷനു മുമ്പാകെ ഹാജരാക്കി. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേർക്ക് അന്ന് പരിക്ക് പറ്റിയിരുന്നു. അടക്കം അനവധി പേർക്ക് അന്ന് പരിക്കേറ്റിരുന്നു.