video
play-sharp-fill

ഇതിലും ഭേദം നിന്റെ തള്ളയുടെ ആദ്യകെട്ടിന്റെ കഥ പറയുകയാണ്..! പൃഥ്വിരാജിന്റെ അമ്മയ്ക്കു വിളിച്ച് സംഘപരിവാർ വനിതാ നേതാവിന്റെ പോസ്റ്റ്: കേസാകുമെന്നുറപ്പായതോടെ മാപ്പു പറഞ്ഞ് രംഗത്ത്

ഇതിലും ഭേദം നിന്റെ തള്ളയുടെ ആദ്യകെട്ടിന്റെ കഥ പറയുകയാണ്..! പൃഥ്വിരാജിന്റെ അമ്മയ്ക്കു വിളിച്ച് സംഘപരിവാർ വനിതാ നേതാവിന്റെ പോസ്റ്റ്: കേസാകുമെന്നുറപ്പായതോടെ മാപ്പു പറഞ്ഞ് രംഗത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: വാരിയത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വീരചരിത്രം സിനിമയാക്കാനൊരുങ്ങിയ പൃഥ്വിരാജിന്റെ അമ്മയ്ക്കു വിളിച്ച് സംഘപരിവാറിന്റെ വനിതാ നേതാവ്. സോഷ്യൽ മീഡിയ പോസ്റ്റിൽ പൃഥ്വിരാജിന്റെ പോസ്റ്റ് തന്നെ ഷെയർ ചെയ്ത വനിതാ നേതാവാണ് ഇദ്ദേഹത്തിന്റെ അമ്മയെ അസഭ്യം പറഞ്ഞത്. എന്നാൽ, പോസ്റ്റ് വിവാദമാകുകയും പൃഥ്വിരാജ് കേസിനു പോകുമെന്നു കാണുകയും ചെയ്തതോടെ ഇവർ പോസ്റ്റിട്ടതിനു മാപ്പ് പറഞ്ഞു. എന്നാൽ, പോസ്റ്റ് പിൻവലിക്കാൻ ഇവർ തയ്യാറായിട്ടില്ല.

വാരിയത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കാൻ പോകുന്നതായി പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ വഴി പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെയാണ് സംഘപരിവാറിന്റെ സജീവ സോഷ്യൽ മീഡിയ മുഖമായ അംബികെ ജെ.കെ രംഗത്ത് എത്തിയത്. വാരിയത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നതിലും ഭേദം ലേശം മസാലയൊക്കെ ചേർത്ത് നിന്റെ തള്ളയുടെ ആദ്യകെട്ടിന്റെ കഥ പറയുന്നതാണ്. എന്നായിരുന്നു അംബികയുടെ പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ അംബികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും കമന്റിലും വൻ വിമർശനമാണ് ഉയർന്നത്. വിവിധ കോണുകളിൽ നിന്നും ഇവർക്കെതിരെ വിമർശനവും ശക്തമായി ഉയർന്നു. ഇതോടെ പിടിച്ചു നിൽക്കാവാതെ വന്ന അംബിക മാപ്പ് പറയുകയും ചെയ്തു. എന്നാൽ, ഇവർ പോസ്റ്റ് പിൻവലിക്കാൻ ഇനിയും തയ്യാറായിട്ടില്ല.

അംബികയുടെ മാപ്പ് പോസ്റ്റ് ഇങ്ങനെ

ദേശതാല്പര്യങ്ങൾക്കെതിരായ പൃഥ്വിരാജിന്റെ പല നിലപാടുകളോടും എനിക്ക് എതിർപ്പും അമർഷവും വിരോധവുമുണ്ട്. ദേശദ്രോഹിയായ വാര്യംകുന്നത് അഹമ്മദ്ഹാജിയെ Patriot എന്ന് വിളിച്ചതിനോടും അയാളെ സ്വാതന്ത്രസമരസേനാനിയായി ചിത്രീകരിക്കുന്നതിനോടും ഒരിക്കലും യോജിക്കാനും കഴിയില്ല. അതേസമയം പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യം എനിക്കില്ല.

പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടുമുള്ള വെറുപ്പിന്റെ പുറത്തു എഴുതിയ വാക്കുകൾ അയാളുടെ അമ്മയെ വേദനിപ്പിക്കാൻ ഇടവരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ അവരോട് ക്ഷമ ചോദിക്കുന്നു! പൃഥ്വിരാജിനോടുള്ള നിലപാടിൽ മാറ്റമൊന്നുമില്ല!