video
play-sharp-fill

മുല്ലപ്പള്ളിയ്ക്കു പിന്നാലെ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണവും: മന്ത്രിയെ അശ്ലീലമായി ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

മുല്ലപ്പള്ളിയ്ക്കു പിന്നാലെ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണവും: മന്ത്രിയെ അശ്ലീലമായി ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

Spread the love

തേർഡ് ഐ ബ്യൂറോ

കൊഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പിന്നാലെ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ഒരു വിഭാഗം രംഗത്ത്. മന്ത്രിയെ കോവിഡിന്റെയും നിപ്പയുടെയും പേരിൽ പരസ്യമായി മുല്ലപ്പള്ളി അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രിയ്‌ക്കെതിരെ സൈബർ ആക്രമണവും ഉണ്ടായിരിക്കുന്നത്.

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിലാണ് ഒടുവിൽ കേസെടുത്തിരിക്കുകയാണ്. മുക്കം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. ഐ.ടി ആക്ട് പ്രകാരമാണ് മുക്കം പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കെ.എം.സി.സി നെറ്റ്‌സോൺ എന്ന ഗ്രൂപ്പിലായിരുന്നു പോസ്റ്റ്. പോസ്റ്റ് ശ്രദ്ധയിൽപെട്ടിട്ടും ഗ്രൂപ്പ് അഡ്മിൻമാർ ഇത് നീക്കിയില്ലെന്നും പരാതിയുണ്ട്. ഇയാളെ പറ്റി കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. അഷ്ഫാക്ക് അഹമ്മദ് എന്നത് ഫേക്ക് ഐഡിയാണോ എന്നും സംശയമുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്.