video
play-sharp-fill

മാതൃകാ കമ്മ്യൂണിസ്റ്റായി പിണറായി വിജയൻ..! മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു വരൻ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ്; കമ്മ്യൂണിസ്റ്റ് കല്യാണത്തിനു വഴിയൊരുങ്ങുന്നു

മാതൃകാ കമ്മ്യൂണിസ്റ്റായി പിണറായി വിജയൻ..! മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു വരൻ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ്; കമ്മ്യൂണിസ്റ്റ് കല്യാണത്തിനു വഴിയൊരുങ്ങുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളുടെ പേരിൽ ഏറെ വിമർശനം കേട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വിവാഹിതയാകുന്നു. പിണറായി വിജയന്റെ ഇളയ മകൾ വീണയാണ് വിവാഹിതയാകുന്നത്. മുഹമ്മദ് റിയാസ് ഡിവൈ.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയാണ് വിവാഹിതയാകുന്നത്. കഴിഞ്ഞ ദിവസം വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു. ഈ മാസം 15ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ റിയാസ്, ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. വീണ ഐ.ടി രംഗത്താണ് പ്രവർത്തിക്കുന്നത്.

15 ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹനടക്കുക എന്നാണ് വ്യക്തമായിരിക്കുന്നത്.

ബംഗളൂരൂവിലെ സ്വകാര്യ കമ്പനിയിലാണ് വീണ ജോലി ചെയ്യുന്നത്. വീണയ്ക്കു കമ്പനിയിൽ ഷെയറുണ്ടെന്നും പറയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇരുവരുടെയും വിവാഹം ചർച്ചയാകുന്നത്.

കമ്മ്യൂണി്‌സ്റ്റ് രീതിയില്ല പിണറായി വിജയൻ അനുശാസിക്കുന്നതെന്നും ആഡംബര ജീവിതമാണ് ഇദ്ദേഹം നയിച്ചിരുന്നതെന്നുമായിരുന്നു വിമർശകർ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ, എല്ലാ വിമർശനങ്ങളെയും തള്ളിക്കളഞ്ഞാണ് ഇപ്പോൾ മകളെ മുസ്ലീം സമുദായത്തിൽ നിന്നുള്ള ഡിവൈ.എഫ്.ഐ നേതാവ് തന്നെ വിവാഹം കഴിക്കുന്നത്.