
ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം ; മദ്യക്കുപ്പിയിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപണം ; എക്‌സൈസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട് : ലോക് ഡൗണിൽ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ചതോടെ മുക്കത്ത് ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. ഇതോടെ മദ്യക്കുപ്പിയിൽ കൃത്രിമം കാട്ടി വ്യാജ മദ്യം നിറച്ച് വിൽക്കുകയാണെന്നാണ് ആക്ഷേപവും ശക്തമാകുന്നു.
മെയ് 29ന് കോഴിക്കോട് മുക്കം മലയോരം ഗേറ്റ് വേയിലെ പുഴയോരം ബാറിൽ നിന്നും മദ്യം വാങ്ങിക്കഴിച്ച ചിലർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മദ്യം കഴിച്ചവരിൽ പലർക്കും ഛർദ്ദിയും വയറിളക്കവുമുണ്ടായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് മദ്യം നിറച്ച് ബോട്ടിൽ പരിശോധിപ്പോൾ കൃത്രിമം നടന്നുവെന്നും ആക്ഷേപമുണ്ട്.
കുപ്പിയിലെ മദ്യം മാറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാർ അധികൃതർ പറഞ്ഞു. അതേസമയം ബാറിന്റെ വിശ്വാസ്യത തകർക്കാൻ ചിലർ നടത്തുന്ന ശ്രമമാണിതെന്നും ബാർ അധികൃതർ പറയുന്നു. സംഭവത്തിൽ എക്‌സൈസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0
Tags :