video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
Homeflashലോക്ക് ഡൗണിലും നിയന്ത്രിക്കാനാവാതെ കോവിഡ്: ആഞ്ഞടിക്കുന്ന കോവിഡിൽ രാജ്യത്ത് മരണം വർദ്ധിക്കുന്നു; ഒറ്റ ദിവസം രോഗം...

ലോക്ക് ഡൗണിലും നിയന്ത്രിക്കാനാവാതെ കോവിഡ്: ആഞ്ഞടിക്കുന്ന കോവിഡിൽ രാജ്യത്ത് മരണം വർദ്ധിക്കുന്നു; ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ച് 8380 പേർക്ക്..!

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യം അഞ്ചാം ഘട്ട ലോക്ക് ഡൗണിലേയ്ക്കു കടന്നിട്ടും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണവും മരണവും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് കോവിഡ് ഇപ്പോൾ പ്രതിസന്ധിക്കാലത്ത് അതിരൂക്ഷമായി തുടരുകയാണ്.

ഓരോ ദിവസവും കേസുകൾ വർധിച്ചുവരികയാണ്. ഇത് ആശങ്ക ഇരട്ടിയാക്കുന്നു. ഒരു ദിവസത്തിനുള്ളിൽ 8380 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആദ്യമാണ്. 24 മണിക്കൂറിനുള്ളിൽ 193 മരണവും റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

89,995 ആണ് ആകെ രോഗബാധിതരുടെ എണ്ണം. 5,164 പേർ മരിച്ചു. രോഗബാധിതരിൽ 86983 പേർക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. 65168 ആണ് നിലവിലെ കണക്ക്. 2197 പേർ മരിച്ചു. ഗുജറാത്താണ് മരണ സംഖ്യയിൽ രണ്ടാമത്- 1007. രോഗബാധിതരുടെ എണ്ണത്തിൽ തമിഴ്നാടാണ് മഹാരാഷ്ട്രക്കു തൊട്ടു പിന്നിൽ.

ഇവിടെ 21,184 പേർക്ക് രോഗം സ്ഥിരീകരിച്ചു. 160 ആണ് മരണം. ഡൽഹിയിൽ 18549 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 416 പേർ മരിച്ചു.

രാജ്യത്ത് മാർച്ച് 24 ന് തുടങ്ങിയ ലോക്ക് ഡൗണിന്റെ നാലാം ഘട്ടം ഇന്ന് അവസാനിക്കും. ഇതിനു ശേഷം ജൂൺ 30 വരെ വിവിധ ഘട്ടങ്ങളിലായി ലോക്ക് ഡൗൺ നീട്ടുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് രോഗികളുടെയും മരിക്കുന്നവരുടെയും സംഖ്യ വർദ്ധിക്കുന്നതായുള്ള കണക്കുകൾ പുറത്തു വരുന്നത്.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. ആദ്യം കൊറോണക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കേരളത്തിൽ പോലും ഇപ്പോൾ സ്ഥിതി അത്ര ആശാവഹമല്ല. ഓരോ ദിവസവും കേരളത്തിൽ കൊറോണക്കേസുകൾ വർദ്ധിക്കുകയാണ്. മരണസംഖ്യ കുറയുന്നുമില്ല. ഈ സാഹചര്യത്തിൽ ഇനി എന്താണ് മാർഗമെന്നാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധർ ഉറ്റുനോക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments