video
play-sharp-fill

അയാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം  കൊണ്ട് മെസഞ്ചറും വാട്സ് അപ്പും നിറഞ്ഞു; ബ്ളോക്ക് ചെയ്യും തോറും പുതിയ അക്കൗണ്ടിൽ നിന്നും മെസേജ് ഒഴുകി: തന്നെ ശല്യം ചെയ്ത ആളുടെ കഥ തുറന്ന് പറഞ്ഞ് ‘വെടിവഴിപാട്’ താരം അനുമോൾ

അയാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം കൊണ്ട് മെസഞ്ചറും വാട്സ് അപ്പും നിറഞ്ഞു; ബ്ളോക്ക് ചെയ്യും തോറും പുതിയ അക്കൗണ്ടിൽ നിന്നും മെസേജ് ഒഴുകി: തന്നെ ശല്യം ചെയ്ത ആളുടെ കഥ തുറന്ന് പറഞ്ഞ് ‘വെടിവഴിപാട്’ താരം അനുമോൾ

Spread the love

സിനിമാ ഡെസ്ക്

കൊച്ചി: അയാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ കൊണ്ട് എൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിറഞ്ഞു. ബ്ളോക്ക് ചെയ്യും തോറും പുതിയ അക്കൗണ്ടിൽ നിന്നും അയാൾ ഇതേ ചിത്രങ്ങൾ തന്നെ വീണ്ടും വീണ്ടും അയക്കും. പറയുന്നത് മറ്റാരുമല്ല വെടിവഴിപാട് എന്ന ചിത്രത്തിലൂടെ തിളങ്ങിയ മലയാളികളുടെ പ്രിയതാരം അനുമോളാണ്.

കഴിഞ്ഞ ആറുമാസത്തിലേറെയായി അനുമോളുടെ ഫെയ്സ് ബുക്ക് , മെസഞ്ചർ ,ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലാണ് ഇയാൾ ശല്യവുമായി എത്തിയിരിക്കുന്നത്. ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം ഇയാൾ സ്വന്തം ലൈംഗിക അവയവത്തിൻ്റെ ചിത്രങ്ങൾ അയച്ചു നൽകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റാഗ്രാമിൽ ആണ് അനുമോൾ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. തനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു തരുന്നവർക്ക് എതിരെ ആണ് താരത്തിന്റെ പ്രതികരണം. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ ആണ് അവർ തനിക്ക് അയക്കുന്നത് എന്ന് അനുമോൾ പറയുന്നു. ഒരാൾ പല അക്കൗണ്ടിൽ നിന്നും അയാളുടെ സ്വകാര്യ അവയവങ്ങളുടെ വീഡിയോ ആണ് തനിക്ക് അയയ്ക്കുന്നത് എന്നും ബ്ലോക്ക് ചെയ്തു മടുത്തു എന്നും അനുമോൾ പറയുന്നു.

ദൈവം തന്നെ അയാൾക്ക് കൊടുത്ത ഏറ്റവും വലിയ സമ്മാനം ആയി ആണ് കരുതുന്നതെന്ന് പറയുന്നു. ഇനി ആവർത്തിക്കരുത് എന്നും ആവർത്തിച്ചാൽ സൈബർ സെല്ലിൽ പരാതി നൽകും എന്നും അനുമോൾ പറയുന്നു. സ്ത്രീകൾക്ക് ഇത്തരം ചിത്രങ്ങൾ അയച്ചു സുഖം നിങ്ങൾക്ക് ലഭിക്കുന്നുണ്ടാവും എന്നാൽ ഞങ്ങൾക്ക് അത് കാണുമ്പോൾ അറപ്പ് മാത്രമാണ് എന്നും തോന്നുന്നത് എന്നും അനുമോൾ കൂട്ടിച്ചേർത്തു.

ഏറെ വിവാദം ഉണ്ടാക്കിയ വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിസാരികയായി അഭിനയിച്ച അനുമോൾ ഏറെ വിമർശനം നേരിട്ടിരുന്നു. അഭിനയത്തിൽ മാത്രമല്ല ബുള്ളറ്റോടിക്കാനും ജീപ്പും കാറും ലോറിയും വരെ ഓടിക്കാൻ അറിയുന്ന മലയാളത്തിലെ മികച്ച നടിയായ ഡ്രൈവർ കൂടിയാണ് അനുമോൾ.

അഭിനയിക്കുന്ന വേഷങ്ങളിൽ എന്നും വ്യത്യസ്തത കൊണ്ടുവരാൻ ശ്രദ്ധിക്കുന്ന കഥാപാത്രങ്ങൾ ചെയ്യുന്ന ഈ മുപ്പത്തിനാലുകാരിക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന മേഖല സോഷ്യൽ മീഡിയ തന്നെ ആണ്. നിരവധി അശ്ലീല കമെന്റുകൾ ആണ് താരം പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ അടക്കം വാങ്ങി കൂട്ടുന്നത്. ഞരമ്പ് രോഗികളിൽ നിന്നും ഉണ്ടായ ആക്രമണത്തിൽ നിന്നും പണി വാങ്ങി കൂടിയിരിക്കുകയാണ് അനുമോൾ.