video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashആദ്യ കണ്‍മണിക്കായുള്ള പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാഗിത ഗര്‍ഭിണിയായി ; ഒടുവില്‍ ഉറ്റവരെ തേടിയെത്തിയത്...

ആദ്യ കണ്‍മണിക്കായുള്ള പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാഗിത ഗര്‍ഭിണിയായി ; ഒടുവില്‍ ഉറ്റവരെ തേടിയെത്തിയത് പ്രസവത്തിനിടയില്‍ അമ്മയും കുഞ്ഞും മരിച്ചുവെന്ന വാര്‍ത്ത : രാഗിതയുടെയും കുഞ്ഞിന്റെയും മരണത്തില്‍ തേങ്ങി നിലേശ്വരം

Spread the love

സ്വന്തം ലേഖകന്‍

കാസര്‍ഗോഡ് : പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് രാഗിത ഗര്‍ഭിണിയായത്. എന്നാല്‍ കുഞ്ഞിനെ കാണാന്‍ കാത്തിരുന്നവരെ തേടിയെത്തിയത് രാഗിതയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയാണ്. നീലേശ്വരം പേരോല്‍ പത്തിലകണ്ടത്തെ ദാമോദരന്‍ – പുഷ്പ ദമ്പതികളുടെ മകളാണ് രാഗിത (28).

ആദ്യ കണ്‍മണിക്കായുള്ള 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയാണ് എത്തിയത്. ഇത് കുടുംബത്തെ തീര്‍ത്തം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുവൈറ്റ് പ്രവാസിയായ ചെറുവത്തൂര്‍ കാരിയിലെ സുനിലിന്റെ ഭാര്യ രാഗിതയാണ് പ്രസവത്തിനിടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. രാഗിതയ്ക്ക് രക്തസമ്മര്‍ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അടിയന്തിര സിസേറിയന് വിധേയമാക്കുകയായിരുന്നു.

എന്നാല്‍ കുഞ്ഞിനെ കാത്തിരുന്നവരോട് പ്രസവത്തിനിടയില്‍ അമ്മയും കുഞ്ഞും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. രാഗിതയുടെയും കുഞ്ഞിന്റെയും മരണവിവരമറിഞ്ഞ് മാതാവ് പുഷ്പ കുഴഞ്ഞു വീണിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നീലേശ്വരം നഗരസഭ ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രാഗിത. സരിത (മംഗല്‍പാടി സ്‌കൂള്‍ ജീവനക്കാരി, അഗത എന്നിവര്‍ സഹോദരങ്ങളാണ്.)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments