video
play-sharp-fill

ഭർത്താവിന്റെ അവിഹിത ബന്ധം അന്വേഷിക്കണമെന്ന് ഭാര്യയുടെ പരാതി: സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് വീട്ടിൽ തൂങ്ങി മരിച്ചു: യുവാവിന്റെ മരണമറിഞ്ഞ് കാമുകി ആറ്റിൽ ചാടി: അവിഹിത ബന്ധം ആറ്റിലെത്തിയത് ആലപ്പുഴയിൽ

ഭർത്താവിന്റെ അവിഹിത ബന്ധം അന്വേഷിക്കണമെന്ന് ഭാര്യയുടെ പരാതി: സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് വീട്ടിൽ തൂങ്ങി മരിച്ചു: യുവാവിന്റെ മരണമറിഞ്ഞ് കാമുകി ആറ്റിൽ ചാടി: അവിഹിത ബന്ധം ആറ്റിലെത്തിയത് ആലപ്പുഴയിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : ഭർത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് യുവാവ് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ആത്മഹത്യ ചെയ്തു.

വീട്ടിലെ ഫാനിൽ തൂങ്ങിയാണ് ഇയാൾ മരിച്ചത്. ആലപ്പുഴ ചെങ്ങന്നൂരിൽ ആൽത്തറ ജംങ്കഷന് സമീപം വാടകയ്ക്കു താമസിക്കുന്ന ഇരുപത്തൊൻപതുകാരനാണ് ആത്മഹത്യ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ മരണവിവരം അറിഞ്ഞടോടെ ഇയാളുമായി ബന്ധമുണ്ടായിരുന്ന യുവതി പമ്പാനദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവാവിന്റെ ഭാര്യയാണ് ഭർത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം ആരോപിച്ച് പരാതി നൽകിയത്. തുടർന്ന് മൂന്നു പേരെയും ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും ഇയാൾ ഭാര്യയെ കൂട്ടാതെ ഒറ്റയ്ക്കാണ് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.