തമിഴ്‌നാട്ടിൽ നിന്നും പഴങ്ങളുമായി കോട്ടയത്ത് എത്തിയ യുവാവിന് കൊറോണ ലക്ഷണമില്ല: കോട്ടയത്ത് സമ്പർക്കം പുലർത്തിയവർക്കും കൊറോണ ലക്ഷണങ്ങളില്ല; യുവാവുമായി സമ്പർക്കം പുലർത്തിയ 17 പേർ കോട്ടയത്ത് നിരീക്ഷണത്തിൽ; മിന്നൽ വേഗത്തിൽ നടപടികളുമായി ജില്ലാ ഭരണകൂടം
തേർഡ് ഐ ബ്യൂറോ
കോട്ടയം: തമിഴ്‌നാട്ടിൽ നിന്നും പഴങ്ങളുമായി എത്തിയ ലോറിയിൽ കോട്ടയത്ത് എത്തിയ യുവാവിന് കൊറോണ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് സ്ഥിരീകരിച്ചയാളുടെ സഹയാത്രികന്റെ സാമ്പിളെടുത്ത്് പുലർച്ചെ 1.30ന് നടത്തിയിട്ടുമുണ്ട്. ഇയാൾക്ക് നിലവിൽ രോഗ ലക്ഷണങ്ങൾ ഒന്നുമില്ല. ഇതേ തുടർന്നു ഇയാളെ പാലക്കാട് ജനറൽ ആശുപത്രിയിലെ ഐസൊലേഷനിലേയ്ക്കു മാറ്റിയിട്ടുണ്ട്.
കോട്ടയത്ത് എത്തിയ യുവാവിനും സമ്പർക്കം പുലർത്തിയവർക്കും രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊറോണ ഭീതി തടയാൻ അതിവേഗം സന്ദേശങ്ങളും നടപടികളും മിന്നൽ വേഗത്തിൽ നടത്തിയതോടെ ചൊവ്വാഴ്ച രാത്രി വെളുത്തപ്പോൾ നിരീക്ഷണത്തിലായത് 17 പേരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് ജില്ലയിൽ ഏപ്രിൽ 21ന് കോവിഡ്-19 സ്ഥിരീകരിച്ചയാളിനൊപ്പം യാത്ര ചെയ്ത യുവാവ് കോട്ടയത്ത് എത്തിയെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചത് അതിവേഗത്തിൽ. തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായി വന്ന ലോറിയിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ പാലക്കാട്ട് ഇറങ്ങുകയായിരുന്നു. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഒപ്പമുണ്ടായിരുന്ന
യുവാവിനെ കണ്ടെത്താൻ നടപടികൾ ആരംഭിച്ചത്.
ഏപ്രിൽ 21 ന് കോട്ടയം മാർക്കറ്റിലെ കടയിൽ ലോഡിറക്കിയശേഷം പാലക്കാട്ടേക്ക് പുറപ്പെട്ട ഇയാളെ യാത്രാ മധ്യേ രാത്രി 1.30ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് സാമ്പിളെടുത്തു. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജനറൽ ആശുപത്രിയിലേക്കയച്ച് ഐസോലേഷൻ വിഭാഗത്തിലാക്കി.
ലോഡ് എത്തിച്ച കോട്ടയം മാർക്കറ്റിലെ കടയിൽ ഉടമയും ജീവനക്കാരും ലോഡിംഗ് തൊഴിലാളികളം ഉൾപ്പെടെ 17 പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയതായി ആരോഗ്യ പ്രവർത്തകർ കണ്ടെത്തി.ഇന്നു രാവിലെ കടയുടമയെയും ലോഡിംഗ് തൊഴിലാളികളിൽ ഒരാളെയും കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്തു. കട അടപ്പിക്കുകയും 17 പേർക്കും ഹോം ക്വാറൻറയിനിൽ പോകാൻ നിർദേശം നൽകുകയും ചെയ്തു.
ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. സാമ്പിൾ പരിശോധനാ ഫലം വ്യാഴാഴ്ച ലഭിക്കും.
കേരളാ യൂത്ത് ഫ്രണ്ട് (എം) ന്റെ ആഭിമുഖ്യത്തിൽ മാസ്‌ക് വിതരണം നടത്തി
ഏറ്റുമാനൂർ : കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഗവണ്മെന്റ് ആശുപത്രിയിൽ മാസ്‌ക് വിതരണം നടത്തി. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ ഉള്ളംപള്ളി ഡോ. സജിത്ത് കുമാർ (എ.എം.ഒ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഏറ്റുമാനൂർ) ന് മാസ്‌കുകൾ കൈമാറി. അസിസ്റ്റന്റ് സർജൻ ഡോ. ഇന്ദു, ചിഫ് ഫാർമസിറ്റ് സജി കുമാർ എന്നിവർ സന്നിഹിതരായിരുന്നു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിമാരായ ഷിജോ ഗോപാലൻ, കുര്യൻ വട്ടമല,ജിപ്‌സൺ നടയ്ക്കൽ, ജിൻസ് കുളങ്ങര,നിധിൻ ഏറ്റുമാനൂർ, ലിബിൻ വർഗീസ്, അഡ്വ. അലൻ മാത്യു, ഷാജി അഴകുളം എന്നിവർ നേതൃത്വം നൽകി.