കൊറോണക്കാലത്ത് തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുവാനും ഭവനരഹിതരെയും സഹായിക്കാൻ താരപുത്രി വരച്ച് നേടിയത് 70,000 രൂപ ; അന്യയ്ക്ക് അഭിനന്ദനവുമായി സിനിമാലോകം
സ്വന്തം ലേഖകൻ
കൊച്ചി: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി മുന്നേറുന്ന മഹമാരിയ്ക്ക് മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. കൊറോണയെ ചെറുക്കാൻ ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് ലോകരാജ്യങ്ങൾ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം.
മഹാമാരിക്ക് മുൻപിൽ തളർന്ന് പോയവർക്കായി സാമ്പത്തിക സഹായവും ഭക്ഷണമെത്തിക്കാനും വലിപ്പം ചെറുപ്പം നോക്കാതെ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോളിവുഡ് സംവിധായക ഫറാഖാന്റെ മകളും കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ തന്നാൽ കഴിയുന്ന സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. തെരുവ് മൃഗങ്ങളേയും ഭവന രഹിതരേയും സഹായിക്കാനായി 70,000 രൂപയാണ് ഈ പന്ത്രണ്ട് വയസുകാരി വരച്ച് മാത്രം സമാഹരിച്ചിരിക്കുന്നത്.
വെറും 7 ദിവസം കൊണ്ടാണ് താരപുത്രി ഇത്രയും പണം സമാഹരിച്ചത്. ഫറാ ഖാൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
എന്റെ പന്ത്രണ്ട് വയസുകാരിയായ മകൾ 5 ദിവസം 70000 രൂപ സമാഹരിച്ചിരുന്നു. മൃഗങ്ങളുടെ ചിത്രങ്ങൾ വരച്ച് ആളുകൾക്കും തെരുവ് നായകൾക്കും ഭക്ഷണം നൽകാനായി 70,000 രൂപ അന്യ സമാഹരിച്ചത.് അവൾ വരച്ച സ്‌കെച്ചുകൾ ഓർഡർ ചെയ്ത എല്ലാ ദയയുള്ള ആളുകൾക്കും നന്ദി എന്നാണ് ഫറ ചിത്രം വരക്കുന്ന വീഡിയോക്കൊപ്പം കുറിച്ചത്.
കൊറോണയിൽ വലയുന്നവരെ സഹായിക്കാൻ സ്വയം രംഗത്ത് എത്തിയ താര പുത്രിയ്ക്ക് ആശംസയും സാനിയ മിർസ, സോയ അക്തർ, റിയ കപൂർ, ഷമിത ഷെട്ടി, താഹിറ കശ്യപ് എന്നീ താരങ്ങളടക്കമുള്ളവർ അന്യക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.