video
play-sharp-fill

Wednesday, May 21, 2025
Homeflashപ്രവാസികൾക്കു പ്രതീക്ഷ നൽകി യു.എ.ഇ: മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാം; വാഗ്ദാനം സ്വീകരിക്കാതെ...

പ്രവാസികൾക്കു പ്രതീക്ഷ നൽകി യു.എ.ഇ: മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാം; വാഗ്ദാനം സ്വീകരിക്കാതെ കേന്ദ്ര സർക്കാർ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

യുഎഇ: കൊറോണ ബാധയിൽ കുടുങ്ങി, തൊഴിലില്ലാതെ നാട്ടിലേയ്ക്കു മടങ്ങാനാവാതെ വിദേശ രാജ്യത്ത് കുടുങ്ങിയ മലയാളി പ്രവാസികൾക്ക് അശ്വാസമായി യു.എ.ഇ…! മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ യുഎഇയിൽ നിന്നും തിരികെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കാമെന്നു യുഎഇയിലെ ഇന്ത്യൻ അംബാസിഡർ ഉറപ്പു നൽകിയതായി റിപ്പോർട്ടുകൾ. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അബാസിഡർ വ്യക്തമാക്കിയത്.

ഇന്ത്യക്കാർ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ തിരികെ നാട്ടിലേയ്ക്കു എത്തിക്കാൻ ക്രമീകരണം ഒരുക്കുമെന്നു അദ്ദേഹം വ്യക്തമാക്കുന്നു. രോഗ പരിശോധന നടത്തിയ ശേഷമാവും എല്ലാവരെയും അവരവരുടെ നാട്ടിലേയ്ക്കു പ്രത്യേക വിമാനത്തിൽ കയറ്റി അയക്കുക. രോഗമുള്ളവരെ യു.എഇയിൽ ചികിത്സ നൽകാനായി നിർത്തും. രോഗവികുമതി നേടിയവരെയും രോഗം നെഗറ്റീവാണ് എന്നു കണ്ടെത്തുന്നവരെയുമാണ് ഇത്തരത്തിൽ ഇന്ത്യയിലേയ്ക്കും അവരുടെ ജന്മനാട്ടിലേയ്ക്കും കയറ്റി അയക്കുന്നതിനു തീരുമാനമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ ബാധ ശക്തമായി തുടരുന്നതോടെ യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ മലയാളികളായ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ പലരും ജോലിയും മറ്റു വരുമാനമാർഗങ്ങളുമില്ലാത്ത അവസ്ഥയിലുമാണ്. ഇന്ത്യക്കാരിൽ പലരും കുടുംബാംഗങ്ങളെ കാണാനാവാതെയും, കുടുംബത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കാനാവാതെയും കഴിയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ആശ്വാസമായി ഇന്ത്യൻ അംബാസിഡറുടെ വാക്കുകൾ പുറത്തു വന്നിരിക്കുന്നത്.

എന്നാൽ, യുഎഇയിൽ നിന്നും മടങ്ങി വരുന്ന ആളുകളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ നിലപാട്. മലയാളികൾ അടക്കമുള്ള ആളുകളെ വിദേശത്തു നിന്നും ഇപ്പോൾ പ്രത്യേക വിമാനം അയച്ച് നാട്ടിലേയ്ക്കു എത്തിക്കാൻ സാധിക്കില്ല. ഇത് സ്ഥിതി അതീവ ഗുരുതരമാക്കുമെന്നു കേന്ദ്രമന്ത്രി വി.മുരളീധരനും പറഞ്ഞിരുന്നു.

ഇതിനിടെ ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും വിദേശികളെ നാട്ടിലേയ്ക്കു കയറ്റി അയച്ച സാഹചര്യത്തിൽ വിദേശത്തുള്ള മലയാളികളെയും നാട്ടിൽ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെ.എം.സിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മലയാളികൾ അടക്കമുള്ളവരെ നാട്ടിൽ എത്തിക്കാമെന്നു യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ അടക്കമുള്ള പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും കാണുന്നത്. എന്നാൽ, നൂറുകണക്കിന് പ്രവാസി മലയാളികൾ വീടുകളിൽ തിരികെ എത്തിയാൽ ഇത് കേരളത്തിലെ സ്ഥിതി ഗുരുതരമാക്കുമോ എന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്. ഇവർ നാട്ടിലെത്തിയാൽ ഉടൻ തന്നെ ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കേണ്ടില വരുകയും ചെയ്യും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments