
തടയണ നിർമ്മിക്കണമെന്ന് യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം
സ്വന്തം ലേഖകൻ
ഇല്ലിക്കൽ: തിരുവാർപ്പ് റോഡ് ഇടിഞ്ഞ് വീണ ഭാഗത്ത് ആറ്റിൽ തടയണ നിർമ്മിക്കണമെന്ന് യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി.
ശക്തമായ വേനൽ മഴ ഉണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ടും അടുത്ത കാലവർഷത്തിനു മുൻപു സംരക്ഷണഭിത്തി നിർമ്മാണം നടക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലും അടിയന്തരമായി തടയണ നിർമ്മിക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷങ്ങൾ മുടക്കി രണ്ടു വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച സംരക്ഷണഭിത്തി തകർന്നതിൽ വകുപ്പ് തല അന്വേഷണം വേണമെന്നും മനുഷ്യനിർമ്മിത അപകടത്തിൻ്റെ ഉത്തവാധികൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Third Eye News Live
0