play-sharp-fill
ലോക്ക് ഡൗൺ : നിയന്ത്രണങ്ങളിൽ ഇളവ് നൽകി കോഴിക്കോട് : സെൻട്രൽ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങി

ലോക്ക് ഡൗൺ : നിയന്ത്രണങ്ങളിൽ ഇളവ് നൽകി കോഴിക്കോട് : സെൻട്രൽ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങി

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് നിന്നും കൊറോണ വൈറസ് ഭീതി കുറഞ്ഞുവരുന്നു. ഇതിനെ തുടർന്നാണ് ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന വിപണന കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.

 

ഇതിന് പുറമെ കൊയ്ത്ത് നടത്താനായി പഞ്ചായത്തുകളുടെ അനുമതിയോടെ പാടശേഖര സമിതികളേയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. ബുധനാഴ്ചയായിരുന്നു സെൻട്രൽ മാർക്കറ്റ് തുറന്ന് കൊടുക്കുന്നതിന് മേയറുടെ സാന്നിധ്യത്തിൽ ധാരണയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർക്കറ്റിലേയ്ക്ക് രണ്ട് വണ്ടികൾ മാത്ര കയറുകയെന്നതാണ് മുൻപോട്ട് വെച്ച നിബന്ധന. എന്നാൽ ആദ്യ ദിവസം തന്നെ ഏഴ് വണ്ടിയോളമാണ് കയറിയത്. ഇതിനെ തുടർന്ന് മാർക്കറ്റ് വീണ്ടും അടച്ചത്.

 

തുടർന്ന് ഇന്നലേയും ഇന്നുമായി രണ്ട് വണ്ടിമാത്രമാണ് മാർക്കറ്റിലേക്ക് കയറ്റിയത്. ആൾക്കൂട്ടത്തെ നിയന്ത്രിച്ച് നിർത്തി വിപണനം നടത്തുമെങ്കിൽ മാത്രമേ മാർക്കറ്റ് പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം വ്യാപാരികളെ അറിയിച്ചു.

 

ഇതിന് പുറമെ ഗുണനിലവാരമുള്ള മത്സ്യമാണോയെത്തുന്നത് എന്ന് ഉറപ്പ് വരുത്താൻ ശക്തമായ പരിശോധനയും ഉണ്ട്.

നെല്ല് കൊയ്തെടുക്കേണ്ട സമയമായതിനാലാണ് പാടശേഖര സമിതിയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പക്ഷേ അതിന് പഞ്ചായത്ത് തലത്തിൽനിന്ന് അനുമതി വാങ്ങണം.

അതേ സമയം സംസ്ഥാനത്ത് പുതിതായി 21 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി.

കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് കാസർഗോഡ് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് നിലവിൽ 256 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 145 പേർ കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി.സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇതിൽ 643 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേർ വിദേശികളും. 26 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നുകിട്ടി.

ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക്. ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് 28 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരിൽ നാല് വിദേശികളും ഉൾപ്പെടുന്നു.