ദുബായിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; തൃശൂർ കൈപ്പമംഗലം സ്വദേശിയാണ് മരിച്ചത്; ഇയാളുടെ ഭാര്യയും മക്കളും ഐസൊലേഷനിൽ; ഖബറടക്കം ബുധനാഴ്ച ദുബായിൽ
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ കൈപ്പമംഗലം മൂന്നു പീടിക സ്വദേശിയായ തേപറമ്പിൽ പരീത് (67) കോവിഡ് ബാധിച്ചു മരിച്ചതായി ദുബായിൽ മരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. കാൻസർ അടക്കമുള്ള അസുഖങ്ങൾ അലട്ടുന്ന സമയത്താണ് കൊറോണ ബാധിതനുമായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങൾ. ദുബായിലെ ആശുപത്രിയിൽ കൊറോണ ചികിത്സയ്ക്കിടെയാണ് മരണം എന്നാണ് ലഭിക്കുന്ന വിവരം. ഖബറടക്കം ദുബായിൽ ബുധനാഴ്ച നടക്കും.
കൊറോണ സ്ഥിരീകരിച്ച്തിനെ തുടർന്നു പരീതിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പരീത് കുടുംബസഹിതം ദുബായിലാണ്. ദുബായിൽ മുനിസിപ്പാലിറ്റിയിലാണ് മുൻപ് ജോലി ചെയ്തത്. വിരമിച്ച ശേഷം നാട്ടിൽ തൃശൂരിലെ പള്ളിയിൽ ബാങ്ക് വിളിക്കുന്ന ജോലി ഏറ്റെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കാലയളവിൽ അഞ്ചെട്ടു വർഷം തൃശൂരിൽ തങ്ങിയിരുന്നു. അതൊഴിവാക്കിയാണ് വീണ്ടും ദുബായിലേക്ക് തന്നെ ഭാര്യയുമായി പോയത്. എട്ടു മാസം മുൻപാണ് നാട്ടിൽ നിന്നും പോയത്. നാല് മക്കളാണ് മക്കളാണ് പരീതിനുള്ളത്.യുഎഇയിൽ കൊറോണ വൈറസ് പിടിമുറുക്കുന്നതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
53 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് യുഎഇയിൽ നിന്നുള്ള റിപ്പോർട്ടിൽ കാണുന്നത്. 664 ഓളം പേർ രോഗബാധിതരായും ഇത് സംബന്ധമായി വന്ന അറിയിപ്പിൽ പറയുന്നു. 31 ഓളം ഇന്ത്യക്കാർ കൊറോണ ബാധിതരാണ്. അമേരിക്ക, അൾജീരിയ, ലെബനോൺ, പാക്കിസ്ഥാൻ, ഇറാൻ, കുവൈത്ത്,സ്വിറ്റ്സർലൻഡ, ടർക്കി, ഫിലിപ്പീൻസ്, ഇറ്റലി, ഫ്രാൻസ്, ഈജിപ്ത്, നേപ്പാൾ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
ഇതിന്നിടയിൽ തന്നെയാണ് പരീതിന്റെ മരണവും സംഭവിക്കുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും, ജീവിത ശൈലീരോഗങ്ങളും ഉള്ളവരാണ് കൊറോണ ബാധിച്ച് കൂടുതലും മരണത്തിന്നടിപ്പെടുന്നത് എന്നാണ് യുഎഇയിൽ നിന്നുള്ള റിപ്പോർട്ടിലും വിരൽചൂണ്ടുന്നത്. പുതുതായി വരുന്ന രോഗബാധിതരെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്തിവരുന്നതായാണ് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
അതേസമയം കൊറോണ രോഗികൾക്കായി ദുബായ് അമേരിക്കൻ ഹോസ്പിറ്റലിന്റെ അഞ്ച് കെട്ടിടങ്ങളിലായി 1200 കിടക്കകളോടെ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട്. 390 കിടക്കകളുള്ള കെട്ടിടം പൂർണമായും പ്രവർത്തിക്കുന്നതിന് പുറമെയാണിത്. യു.എ.ഇ. ഭരണകൂടത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ചുകൊണ്ടാണ് അമേരിക്കൻ ആശുപത്രി പ്രത്യേക സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാക്കി.
കൊറോണ പരിശോധനാ കേന്ദ്രങ്ങൾ അജ്മാനിലും ഉമ്മുൽഖുവൈനിലും തുറന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. അഞ്ചുമിനിറ്റിൽ കൊറോണ പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ ടെസ്റ്റ് സെന്ററുകൾ രാജ്യത്തൊട്ടാകെ സ്ഥാപിക്കാൻ ഞായറാഴ്ച അബുദാബി കിരീടാവകാശി ഉത്തരവിട്ടു.
ഏറ്റവുംപുതിയ മെഡിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ച് യു.എ.ഇ.യിലുടനീളമുള്ള പൗരന്മാർക്കും താമസക്കാർക്കും ദ്രുത പ്രതികരണ പരിശോധന നൽകുന്നതിനായി അൽ ഐൻ, അൽ ദാഫ്ര എന്നിവിടങ്ങളിലും ഡ്രൈവ്-ത്രൂ ടെസ്റ്റ് സെന്ററുകൾ ആരംഭിക്കും. പുതിയ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ അടുത്തദിവസങ്ങളിൽ പുറത്തുവിടും. അതേസമയം, അൽ ഫുത്തൈം ഹെൽത്തിന്റെ ആദ്യത്തെ ഡ്രൈവ്-ത്രൂ സ്റ്റേഷൻ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. അൽ ഫുത്തൈം ആറു കേന്ദ്രങ്ങളും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.