play-sharp-fill
അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, ഡോക്ടർമാരോട്, നേഴ്‌സുമാരോട് പേരറിയാത്ത ആരോഗ്യപ്രവർത്തകരോടൊക്കെ നന്ദി : കണ്ണ് നിറഞ്ഞ് റാന്നി സ്വദേശികൾ

അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, ഡോക്ടർമാരോട്, നേഴ്‌സുമാരോട് പേരറിയാത്ത ആരോഗ്യപ്രവർത്തകരോടൊക്കെ നന്ദി : കണ്ണ് നിറഞ്ഞ് റാന്നി സ്വദേശികൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട റാന്നി സ്വദേശികൾ ആയ അഞ്ച്‌പേരും ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്നും ജീവനോടെ തിരികെ വീട്ടിലേക്ക് പോകാമെന്ന് കരുതിയതല്ലെന്നും സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, റാന്നി സ്വദേശികൾ പറഞ്ഞു.

ഇറ്റലിയിൽ നിന്ന് തിരികെ റാന്നി സ്വദേശികളായവർ വിമാനത്താവളത്തിൽ പരിശോധന നടത്താൻ തയ്യാറായിരുന്നില്ല. എന്നാൽ വലിയൊരു തെറ്റാണ് അന്ന് ചെയ്തതെന്ന് അറിയില്ലായിരുന്നെന്നും അവർ പറഞ്ഞു.”അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്. പക്ഷേ, ഞങ്ങൾക്ക് ഇവിടെ കിട്ടിയത് മികച്ച ചികിത്സയാണ്. എല്ലാ ഡോക്ടർമാരും മികച്ച പിന്തുണ തന്നു. അവർ കൗൺസിലിംഗ് തന്നു. മനോധൈര്യം തന്നു. ഡോക്ടർമാരോട്, നഴ്‌സുമാരോട്, പേരറിയാത്ത ആരോഗ്യപ്രവർത്തകരോട് ഒക്കെ നന്ദി. എത്രയോ മികച്ച ചികിത്സയാണ് നമ്മുടെ സർക്കാർ ആശുപത്രികളിലേത്”, അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ചെങ്ങളം സ്വദേശികൾ ആസുപത്രി വിട്ടിരുന്നു. ഇറ്റലിയിൽ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാൻ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് കോട്ടയത്ത് രോഗബാധയെത്തുന്നത്.

ആദ്യ സാമ്പിൾ പരിശോധനയിൽതന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. റാന്നി സ്വദേശികളുടെ വൃദ്ധരായ മാതാപിതാക്കൾ ഇപ്പോഴും രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

റാന്നിയിലെ വീട്ടിലേക്കാണ് ഇറ്റലിയിൽ നിന്ന് തിരികെ എത്തിയവർ ആദ്യം വന്നത്. വിദേശത്ത് നിന്നും വരുന്നവർ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫ്‌ളൈറ്റിൽ അനൗൺസ്‌മെന്റുണ്ടായിരുന്നെങ്കിലും അവർ ആ നിർദ്ദേശം പാലിച്ചിരുന്നില്ല. പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നതിലാണ് റിപ്പോർട്ട് ചെയ്യാതിരുന്നത് എന്ന് ഇവർ പിന്നീട് വിശദീകരിച്ചെങ്കിലും പനി ഉൾപ്പടെ വന്നപ്പോഴും സ്വകാര്യ ആശുപത്രിയിലെത്തി മടങ്ങിപ്പോവുക മാത്രമാണ് ചെയ്തത്. തൊട്ടടുത്തുള്ള സർക്കാർ സംവിധാനങ്ങളെയൊന്നും വിവരമറിയിക്കാൻ ഇവർ തയ്യാറായില്ല. ഒടുവിൽ അയൽവാസികളായ കുടുംബത്തിന് പനി വന്നപ്പോഴാണ് ഇവർക്കും അസുഖമുണ്ടെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്.