play-sharp-fill
കോവിഡ് 19 : ഇടുക്കി, കൊല്ലം പത്തനംതിട്ട ജില്ലകൾക്ക് അൽപാശ്വാസം: പരിശോധന ഫലങ്ങൾ നെഗറ്റീവാകുന്നു

കോവിഡ് 19 : ഇടുക്കി, കൊല്ലം പത്തനംതിട്ട ജില്ലകൾക്ക് അൽപാശ്വാസം: പരിശോധന ഫലങ്ങൾ നെഗറ്റീവാകുന്നു

സ്വന്തം ലേഖകൻ

 

 

കൊച്ചി: കൊറോണ വൈറസ് സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങുന്നതായുള്ള ആശങ്കകൾക്കിടെ കേരളത്തിന് അൽപാശ്വാസം. കൊല്ലത്ത് നിന്ന് പതിനൊന്നും ഇടുക്കിയിൽ നിന്ന് 24 പേരുടെയും കൊറോണ പരിശോധന ഫലം നെഗറ്റീവായി.ആദ്യം കൊറോണ ബാധിച്ച പത്തനംതിട്ട ആശുപത്രിയിലെ നാല് പേരും അസുഖം ഭേദമായി ആശുപത്രി വിട്ടു.

 

 

അതേസമയം, കൊല്ലം പ്രാക്കുളം സ്വദേശിയുമായി സമ്പർക്കം പുലർത്തിയ പതിനൊന്ന് പേരുടെ ഫലമാണ് നെഗറ്റീവായത്. ഇദ്ദേഹത്തെ ചികിത്സിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, നഴ്‌സ്, സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, വിമാനത്തിലെ എട്ടു സഹയാത്രികർ എന്നിവരുടെ ഫലമാണ് നെഗറ്റീവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇടുക്കിയിൽ നിന്നയച്ച 24 സാമ്പിളുകളുടെ പരിശോധന ഫലവും നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയവരുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ പകുതി ആശ്വാസമാണ്. കൊല്ലത്തുനിന്ന് 60 ഓളം പേരുടെ ഫലം പുറത്തുവരാനുണ്ട്.

 

പത്തനംതിട്ടയിൽ ഇന്ന് ലഭിച്ച പരിശോധന ഫലം അനുസരിച്ച് 9 പേർക്ക് കൂടി കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഒന്നര വയസുള്ള കുട്ടിയുടെത് ഉൾപ്പെടെയുള്ള പരിശോധന ഫലമാണ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

 

 

അതേ സമയം ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിയിൽ മരണം 35000ത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇതുവരെ 34,804 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.ലോകത്താകെ കോവിഡ്19 ബാധിച്ചവരുടെ എണ്ണം 7,35,015 ആയി ഉയർന്നു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ 1,42,746 പേർക്ക് അസുഖം ബാധിക്കുകയും 2,489 പേർ മരിക്കുകയും ചെയ്തു.

 

ന്യൂയോർക്കിൽ മാത്രം 1000 പേർ മരിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് അമേരിക്കയിൽ രണ്ടുലക്ഷം പേർ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മരണസംഖ്യയിൽ മുന്നിട്ട് നിൽക്കുന്നത് ഇറ്റലിയാണ്. 10,779 പേർക്കാണ് കോവിഡ് മൂലം ഇവിടെ ജീവൻ നഷ്ടമായത്. 10,779 പേർ അസുഖ ബാധിതരാണ്.

അടുത്ത ദിവസങ്ങളിലായി ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് സ്‌പെയിനിലാണ്. കഴിഞ്ഞ ദിവസം 537 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 7,340 ആയി. 85,195 പേരാണ്? ചികിത്സയിൽ കഴിയുന്നത്.

വൈറസിൻറ പ്രഭവ കേന്ദ്രമായ ചൈനയിൽ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. ഇവിടെ 81,470 പേർക്കാണ് വൈറസ് ബാധയുള്ളത്. മരണം 3,304.കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം നടന്നത് ഇറാനിലാണ്. 24 മണിക്കൂറിനിടെ 117 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ ഇറാനിലെ മരണസംഖ്യ 2,757 ആയി. 41,000 പേർക്ക് ഇവിടെ കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.