play-sharp-fill
വിപണിയിൽ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു: രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല: 14 ദിവസമായി ഓരേ വില തുടരുന്നു

വിപണിയിൽ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു: രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല: 14 ദിവസമായി ഓരേ വില തുടരുന്നു

സ്വന്തം ലേഖകൻ

ഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. എന്നിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. കൊറോണ വൈറസ് ബാധ ലോകത്ത് അതിവേഗം പടർന്നു പിടിക്കുന്നതിനിടെയാണ് ഏഷ്യൻ വിപണിയിൽ എണ്ണ വില കുറയാൻ കാരണമായത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിലും എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളറായി കുറഞ്ഞു.

 

 

യു.എസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടത്തി വരുന്നത്. കൊറാണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി വരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

അതേസമയം പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പെട്രോൾവില ലിറ്ററിന് 69.59 രൂപയായി തുടർന്നു വരുാകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും. ലോകമൊട്ടാകം ആവശ്യകതയിൽ വൻ ഇടിവുവന്നതാണ് അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയാൻ ഇടയാക്കിയത്.

 

ആഗോള വിപണിയിൽ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോൾ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. രണ്ടാഴ്ചയായി നിരക്കിൽ ഒരേ വിലയാണ് എണ്ണക്കമ്പനികൾ ഈടാക്കി വരുന്നത്.

 

സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനായി ലോകത്തെ പല രാജ്യങ്ങളും കഴിഞ്ഞയാഴ്ച സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇത് വിപണികളെ സ്വാധീനിക്കുമോയെന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. കൊറോണ വൈറസ് ബാധമൂലം ലോകത്ത് 33,000 പേർ മരിച്ചിട്ടുണ്ടെന്നാണ് നിലവിൽ കണക്കുകൾ പുറത്തു വരുന്നത്.

 

ഏകദേശം ഏഴ് ലക്ഷത്തോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ നിയന്ത്രിക്കുന്ന ശക്തികളായ അമേരിക്കയിലും ചൈനയിലും വൈറസ് ബാധ സ്ഥിരീകരിച്ചത് പ്രശ്‌നത്തിന്റ ഗൗരവം വർദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളിൽ വീണ്ടും സാമ്പത്തിക സ്ഥിതിയിൽ തകർച്ചയിലേയ്ക്ക് എത്താനാണ് സാധ്യത.