അതിർത്തി കടക്കാൻ പൊലീസ് അനുവദിച്ചില്ല; യുവതി ആംബുലൻസിൽ പ്രസവിച്ചു; ഇരുവരുടെ ആരോഗ്യനില തൃപ്തികരം

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: പ്രസവത്തിനായി കാസർകോട് നിന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസ് കർണാടക പൊലീസ് തടഞ്ഞു. തുടർന്ന് ആംബുലൻസ് തിരികെ വരും വഴി യുവതി പ്രസവിച്ചു.

കാസർകോട് കുഞ്ചത്തൂരിൽ താമസിക്കുന്ന ബിഹാർ പട്ന സ്വദേശിയായ ഗൗരി ദേവിയാണ് ആംബുലൻസിൽ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group