play-sharp-fill
കൊറോണക്കാലത്ത് രോഗം പടരാതിരിക്കാൻ യുവാക്കളുടെ ജാഗ്രത: കുമരകത്തെ ആശുപത്രി വൃത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കൊറോണക്കാലത്ത് രോഗം പടരാതിരിക്കാൻ യുവാക്കളുടെ ജാഗ്രത: കുമരകത്തെ ആശുപത്രി വൃത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് രോഗം പടരാതിരിക്കാൻ പ്രതിരോധന പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ. രോഗ പ്രതിരോധം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കുമരകം സൗത്ത് നോർത്ത് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കുമരകം പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ചു.


അമ്പതോളം വരുന്ന വളണ്ടിയർമാരാണ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ  സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയുടെ ഓ പി വിഭാഗം രോഗികളെ കിടത്തി ചികിത്സിക്കുന്ന റൂമുകൾ തുടങ്ങി ആശുപത്രി മുഴുവൻ സ്ഥലങ്ങളും പരിസരവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു.

പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം കെ മിഥുൻ,  നോർത്ത് മേഖലാ സെക്രട്ടറി ശരത് കുമാർ, രഞ്ജു, സാം, വിജീഷ് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.