കൊറോണക്കാലത്ത് പട്ടിണി വേണ്ട: അഭയവുമായി സി.പി.എം രംഗത്തുണ്ട്; നഗരമധ്യത്തിൽ തന്നെ ജനകീയ ഹോട്ടൽ തുറക്കുന്നു; ജില്ലയിൽ 12 ഇടത്ത് ഹോട്ടൽ ആരംഭിക്കും

കൊറോണക്കാലത്ത് പട്ടിണി വേണ്ട: അഭയവുമായി സി.പി.എം രംഗത്തുണ്ട്; നഗരമധ്യത്തിൽ തന്നെ ജനകീയ ഹോട്ടൽ തുറക്കുന്നു; ജില്ലയിൽ 12 ഇടത്ത് ഹോട്ടൽ ആരംഭിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് നാടൊട്ടുക്ക് വീട്ടിലിരിക്കുമ്പോൾ പട്ടിണി ഒഴിവാക്കാനുള്ള അതീവ ജാഗ്രതയുമായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റി. ജില്ലയിലെ പന്ത്രണ്ടിടത്ത് അഭയത്തിന്റെ നേതൃത്വത്തിൽ 12 ജനകീയ ഹോട്ടലുകൾ തുറക്കാനാണ് പദ്ധതി. പട്ടിണികിടക്കുന്നവനു മുന്നിൽ സൗജന്യ ഭക്ഷണവുമായി അഭയം വോളണ്ടിയർമാർ എത്തും.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ജനകീയ ഹോട്ടലുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കണമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവന്റെ നേതൃത്വത്തിൽ അഭയം ചാരിറ്റബിൾ സൊസൈറ്റി മുൻകൈ എടുത്ത് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഹോട്ടലുകൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം തിരുനക്കരയിലെ ബസന്ത് ഹോട്ടൽ ഏറ്റെടുത്ത് ആദ്യഘട്ടമായി ഭക്ഷണം തയ്യാറാക്കാനാണ് പദ്ധതി. ഇത് കൂടാതെ മെഡിക്കൽ കോളേജിനു സമീപവും അഭയത്തിന്റെ നേതൃത്വത്തിൽ ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും. വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20 രൂപയുടെ ഊണ് യാഥാർത്ഥ്യമാക്കുകയാണ് ഇതിലൂടെ അഭയം സൊസൈറ്റി ലക്ഷ്യമിടുന്നത്.

എന്നാൽ, ഇതിനുള്ള പദ്ധതികൾ അഭയം നടപ്പാക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി കൊറോണ ബാധ രാജ്യത്ത് എത്തിയത്. ഇതിനു പിന്നാലെ ഹോട്ടൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും, ഭക്ഷണം വാങ്ങാൻ പണമില്ലാതെ വിഷമിക്കുന്നവർക്കും സൗജന്യമായി ഇതിന്റെ പ്രയോജനം ലഭിക്കും. അഭയത്തിന്റെ വോളണ്ടിയർമാർ ആവശ്യക്കാർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കും.

മാർച്ച് 28 ന് തിരുനക്കരയിൽ ആരംഭിക്കുന്ന ഭക്ഷണ വിതരണ ശൃംഖല മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജനകീയ ഹോട്ടലിലേയ്ക്കു 9446030312 , 9447246682 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.