മൊബൈൽ ഇൻ്റർനെറ്റും കോളും, ടി വി യും സൗജന്യമായി നൽകണം: മൊബൈൽ റീച്ചാർജ് അസോസിയേഷൻ

മൊബൈൽ ഇൻ്റർനെറ്റും കോളും, ടി വി യും സൗജന്യമായി നൽകണം: മൊബൈൽ റീച്ചാർജ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ – കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മൊബൈൽ ഫോണും ടി വി യും സൗജന്യമാക്കണമെന്ന് മൊബൈൽ &റീചാർജിംങ് റീട്ടെയ്‌ലേഴ്‌സ് അസ്സോസ്സിയേഷൻ സംസ്ഥാന കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു.

കോവിഡ് 19 ആയി വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാരിന്റെ
ലോക്ക് ഡൗൺ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 21 ദിവസം പുറത്തിറങ്ങാതെ വീടുകളിൽ കഴിയുന്നവർക്ക്‌ മൊബൈൽ ഫോണും ടി വി യും ഒഴിവാക്കാനാകാത്ത അവശ്യ വസ്തുവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ അടിയന്തിരമായി മൊബൈൽ കാൾ ചെയ്യുന്നതും
നെറ്റും ഡിഷ്‌ ടി വി യും കേബിൾ ടെലിവിഷൻ അടക്കമുള്ള എല്ലാ സേവനങ്ങളും ലോക് ഡൗൺ കഴിയും വരെ പൂർണമായും സൗജന്യമാക്കണം.

ഈ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുവാൻ മൊബൈൽ കമ്പനികളോടും
ഡിഷ്‌ ടി വി കമ്പിനികളോടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി നിർദ്ദേശിക്കണം എന്ന് മൊബൈൽ &റീചാർജിംങ് റീട്ടെയ്‌ലേഴ്‌സ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു സർക്കാരിനോട് അഭ്യർത്ഥിച്ചു.