video
play-sharp-fill

ആശങ്കപ്പെടണ്ട സർക്കാർ ഒപ്പമുണ്ട് : മദ്യ വിൽപ്പന ഓൺലൈൻ വഴി

ആശങ്കപ്പെടണ്ട സർക്കാർ ഒപ്പമുണ്ട് : മദ്യ വിൽപ്പന ഓൺലൈൻ വഴി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:കൊവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഇന്നു മുതൽ സംസ്ഥാനത്തെ മുഴുവൻ ബിവറേജസ് കോർപ്പറേഷൻ ഔട്ടലെറ്റുകൾ അടച്ചിടുന്ന സാഹചര്യത്തിൽ മദ്യം ഓൺലൈനായി ലഭ്യമാക്കാൻ തീരുമാനം. ഇന്നു ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനം. തുടർ നടപടികൾ എക്സൈസ് വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും.

 

മദ്യം കിട്ടാതാകുമ്പോൾ ചിലരെങ്കിലും മറ്റുപല ലഹരിവസ്തുക്കളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് തീരുമാനം.എങ്ങനെ ഓൺലൈൻ വഴി മദ്യം എത്തിക്കാം എന്നതിനുള്ള സാധ്യതകളാണ് സർക്കാർ ചിന്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group