play-sharp-fill
സർക്കാരിന്റെ കൊറോണ ബോണസ് വാട്‌സ്അപ്പിൽ ഷെയർ ചെയ്തു നോക്കിയിരുന്നോളൂ…! നിങ്ങളെ തേടി പൊലീസ് വണ്ടി വീട്ടുമുറ്റത്ത് എത്തും; കൊറോണക്കാലത്തെ വ്യാജ വാർത്തയെ തേടി സൈബർ സെൽ സജീവം; അരിയും പച്ചക്കറിയും സർക്കാർ സൗജന്യമായി നൽകുമെന്നു സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

സർക്കാരിന്റെ കൊറോണ ബോണസ് വാട്‌സ്അപ്പിൽ ഷെയർ ചെയ്തു നോക്കിയിരുന്നോളൂ…! നിങ്ങളെ തേടി പൊലീസ് വണ്ടി വീട്ടുമുറ്റത്ത് എത്തും; കൊറോണക്കാലത്തെ വ്യാജ വാർത്തയെ തേടി സൈബർ സെൽ സജീവം; അരിയും പച്ചക്കറിയും സർക്കാർ സൗജന്യമായി നൽകുമെന്നു സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് സർക്കാർ ബോണസായി ‘വാട്‌സ്അപ്പ് വഴി’ സൗജന്യമായി നൽകുന്ന അരിയും പച്ചക്കറിയും തേടിയിറങ്ങുന്നവരുടെ വീട്ടുമുറ്റത്ത് വിലങ്ങുമായി പൊലീസ് എത്തും. സർക്കാർ കൊറോണ ബോണസായി സാധനങ്ങൾ നൽകുമെന്നു വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിക്കുന്നവരെ തേടിയാണ് കേരള പൊലീസിന്റെ സൈബർ സെൽ എത്തുന്നത്.

സംസ്ഥാനം കടുത്ത പ്രതിസന്ധിയിലുടെ കടന്നു പോകുന്ന കാലത്താണ് സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണവുമായി സൈബർ സാമൂഹ്യ വിരുദ്ധർ രംഗത്ത് എത്തിയിരിക്കുന്നത്. കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നതായാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗജന്യമായി ലഭിക്കുമെന്ന് വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ലിസ്റ്റ് ഇവിടെ കാണാം

കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട് വിതരണം ചെയ്യുന്ന വസ്തുക്കൾ ഏഫ്രീൽ 2 ന് എല്ലാ റേഷൻ കാർഡിലും കോവിഡ് ബോണസായി കൊടുക്കുന്നു

40 കിലോ പുഴുങ്ങലരി
10 കിലോ പഞ്ചസാര
3 ലിറ്റർ എണ്ണ
500 ഗ്രാം ചായപ്പൊടി
5 കിലോ ഗോതമ്പ്
10 കിലോ മൈത
10 കിലോ പച്ചരി
500 ഗ്രാം ഡാൽഡ
300 ഗ്രാം കടുക്
300 ഗ്രാം ഉലുവ
300 ഗ്രാം ജീരകം
500 ഗ്രാം പുളി
500 ഗ്രാം ചെറിയുള്ളി
500 ഗ്രാം വെള്ളുള്ളി
1500 ഗ്രാം മുളക്
1500 ഗ്രാം മല്ലി
500 ഗ്രാം മഞ്ഞൾ
500 സാമ്പാർ പൊടി
ഒരോ ആയ്ചക്കും125 രുപയുടെ പച്ചക്കറി കൂപ്പൺ