play-sharp-fill
ഞാനും സെൽഫ് ഐസോലേഷനിലാണ്, കാൻസർ ചിലപ്പോർ ചിന്തിക്കാനുള്ള സമയം തരും ; കൊറോണ ചിലപ്പോൾ അതുപോലും തരില്ല : നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

ഞാനും സെൽഫ് ഐസോലേഷനിലാണ്, കാൻസർ ചിലപ്പോർ ചിന്തിക്കാനുള്ള സമയം തരും ; കൊറോണ ചിലപ്പോൾ അതുപോലും തരില്ല : നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

കോട്ടയം : മാസങ്ങൾക്ക് മുൻപ് ആരംഭിച്ച് കോറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. ഇതോടകം തന്നെ ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ കൊറോണ വൈറസ് രോഗബാധ ബാധിച്ച് കഴിഞ്ഞിട്ടുണ്ട്. വരാൻ പോകുന്ന രണ്ടാഴ്ച്ച വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ കൊറോണ വൈറസിനെ കുറിച്ചുള്ള നന്ദ്ുമഹാദേവയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞാനും സെൽഫ് ഐസോലേഷനിലാണ്. കാൻസർ ചിന്തിക്കാനുള്ള സമയം തരും. കൊറോണ ചിലപ്പോൾ അതും പോലും തരില്ലെന്നും നന്ദുവിന്റെ കുറിപ്പിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഞാനും സെൽഫ് ഐസൊലേഷനിൽ ആണ് !! ക്യാൻസർ ചിന്തിക്കാനുള്ള സമയം തരും..
കൊറോണ ചിലപ്പോൾ അതു പോലും തരില്ല !!
സ്വയ രക്ഷക്ക് വേണ്ടി കുറച്ചു ദിവസം വീട്ടിലിരിക്കാൻ പറഞ്ഞാൽ ആർക്കും പറ്റുന്നില്ല..
കീമോ തുടങ്ങിയാൽ തുടർച്ചയായി മാസങ്ങളോളം ഒരു റൂമിൽ കിടക്കേണ്ടി വരുന്ന ഞങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..!!

കാസഗോഡ് ഉള്ള ഒരു മനുഷ്യൻ കാരണം ഇപ്പൊ എത്ര പേരാണ് തീ തിന്നുന്നത്..
ഒരു നാട് തന്നെ നശിപ്പിക്കുന്നതിന് ശ്രമിക്കുകയായിരുന്നു അയാൾ..!!

നമ്മുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് വേണ്ടി നമ്മുടെ ചില സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് മഹത്തായ കാര്യമാണ്..!!

ഈ അവസ്ഥയിൽ ജീവൻ പണയം വച്ചു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരാണ് യഥാർത്ഥ ദൈവങ്ങൾ !!
ദയവായി നമ്മളെല്ലാം അവരുടെ വാക്കുകൾ അനുസരിക്കണം..!!

ശാരീരികമായി ന്റെ അവസ്ഥ വളരെ പരിതാപകരമാണ്..
മനസ്സ് കൊണ്ട് തന്നെയാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്..
നല്ലൊരു നാളേക്കായി ഇന്നിത്തിരി റിസ്‌ക് എടുക്കുന്നത് സന്തോഷമാണ്..

കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് വരാൻ ചെറിയൊരു പിൻവാങ്ങൽ നല്ലതാണ്..!!
ഞാനും അത്തരം ഒരു പിൻവാങ്ങലിൽ ആണ് !!
നമുക്കൊന്നിച്ച് നേരിടാം..
ഈ മഹാമാരിയെയും !!!

നമ്മൾ വിചാരിക്കാതെ നമ്മളെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല..!!!

തീരെ വയ്യെങ്കിലും ഈ സമയത്ത് പ്രതികരിക്കുന്നത് സമൂഹ്യബോധമുള്ള ഒരു പൗരന്റെ ധർമ്മമാണ്..

ദിത്രേം വന്നിട്ടും ഞാൻ പിടിച്ചു നിൽക്കുന്നില്ലേ..
ദത്രേയുള്ളൂ ഇതും..

Yes We Can