play-sharp-fill
കൊറോണ വൈറസിനെതിരെ ഷെയ്ഖ് നിർദ്ദേശിച്ച മരുന്ന് എന്ന പേരിൽ ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പിടിയിൽ ; സംഭവം കാസർഗോഡ്

കൊറോണ വൈറസിനെതിരെ ഷെയ്ഖ് നിർദ്ദേശിച്ച മരുന്ന് എന്ന പേരിൽ ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പിടിയിൽ ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ

കാസർഗോഡ്: കൊറോണ വൈറസിനെതിരെയുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പൊലീസ് അറസ്റ്റിൽ. കാസർഗോഡ് വിദ്യാനഗർ ചാലാ റോഡിൽ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗർ പൊലീസ് പിടിയിലായത്. ഇയാൾക്കൊപ്പം കെറോണ വൈറസിനെതിരായ മരുന്ന് എന്ന പേരിൽ തയ്യാറാക്കിയ ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുത്തു.


ഷെയ്ഖ് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വിൽപന നടത്തിയത്. രോഗം ബാധിച്ചവർ ഈ മരുന്ന് കുടിച്ചാൽ രോഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം. കൂടാതെ രോഗം വരാതെ പ്രതിരോധിക്കാനും മരുന്നിന് കഴിയുമെന്നും ഇയാൾ വ്യാജ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇത്തരം വ്യാജ സിദ്ധന്മാർ ജില്ലയുടെ ചില ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതായി വിവരമുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group