കൈയ്യടി ശബ്ദം ഒരു മന്ത്രമാണ്, കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയകൾ ചത്ത് പോകും ; മോദിയെ പിൻന്തുണച്ച് മോഹൻലാൽ ; ലാലേട്ടന് ഫെയ്‌സ്ബുക്കിൽ ട്രോൾ മഴ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാൻ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടൻ മോഹൻലാൽ രംഗത്ത്. ജനതാ കർഫ്യൂ ദിവസമായ ഞായറാഴ്ച്ച കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, കൈയ്യടി ശബ്ദം ഒരു മന്ത്രമാണെന്നും കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയികൾ ചത്തുപോവുമെന്നാണ് മോഹൻലാലിന്റെ പ്രതികരണം.

എന്നാൽ മോഹൻലാലിന്റെ ഈ വിചിത്ര പ്രസ്താവനയെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ ലാലേട്ടന് ഫെയ്‌സ്ബുക്കിലും സമൂഹമാധ്യമങ്ങളിലും ട്രോൾമഴയാണ്. ജനതാ കർഫ്യൂ ദിനത്തിൽ കൈയ്യടിച്ചും പാത്രങ്ങൾ തമ്മിൽ തമ്മിൽ കൂട്ടിയിടിച്ചും ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണമെന്ന മോദിയുടെ ആഹ്വാനം ഏറ്റെടുത്താണ് മോഹൻലാൽ അശാസ്ത്രീയമായ പ്രസ്താവന പടച്ചുവിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായാറാഴ്ച്ച അഞ്ച് മണിക്ക് ശേഷം എല്ലാവരും കൂടി കൈയടിക്കുന്നത് ഒരു വലിയ പ്രക്രിയയാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു മന്ത്രം പോലെയാണ്. അതിൽ ഒരുപാട് ബാക്ടീരിയയും വൈറസും ഒക്കെ നശിച്ചു പോവാൻ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോവട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുകയാണ്. മഹാവിപത്തിനെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മോഹൻലാൽ പറഞ്ഞു.