video
play-sharp-fill

വയോധികയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ കവർന്നു : ശാസ്താംകോട്ട സ്വദേശിയായ യുവതി അറസ്റ്റിൽ

വയോധികയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ കവർന്നു : ശാസ്താംകോട്ട സ്വദേശിയായ യുവതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: വയോധികയുമായി സൗഹൃദം സ്ഥാപിച്ച് രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ശാസ്താംകോട്ട സ്വദേശിയായ യുവതി പൊലീസ് പിടിയിൽ. പള്ളിശ്ശേരിക്കൽ അശ്വനി ഭവനിൽ അമ്പിളി എന്ന ഷീജ (40)യാണ് പൊലീസ് പിടിയിലായത്.ചാത്തിനാംകുളം സ്വദേശിനിയായ വയോധികയുടെ ആറേകാൽ പവനും മൊബൈൽ ഫോണും ഉൾപ്പെടെ 2.23 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിലാണ് അറസ്റ്റ്.

 

തിങ്കളാഴ്ച കിളികൊല്ലൂർ കല്ലുംതാഴത്താണ് സംഭവം. ചാത്തിനാംകുളത്ത് ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയെ ഓച്ചിറ അമ്പലത്തിൽ വച്ചാണ് യുവതി പരിചയപ്പെട്ടത്. പിന്നീട് ഇവരുടെ വീട്ടിലെത്തി സ്‌കൂട്ടറിൽ കയറ്റി വയോധികയെ പലയിടങ്ങളിൽ കൊണ്ടുപോകുന്നത് പതിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിങ്കളാഴ്ച വീട്ടിലെത്തിയ യുവതി വയോധികയെ കൂട്ടി പുറത്തേക്കിറങ്ങും മുമ്പ് ഇവരുടെ സ്വർണവും ഫോണും അടങ്ങിയ പേഴ്‌സ് സൂക്ഷിക്കാനായി വാങ്ങി സ്‌കൂട്ടറിലെ ബോക്‌സിൽ വച്ചിരുന്നു. കല്ലുംതാഴം ജങ്ഷനിൽ എത്തിയപ്പോൾ വയോധികയെ ഇറക്കിയ ഉടനെ യുവതി സ്‌കൂട്ടറിൽ കടന്നു കളഞ്ഞു.ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.