നഗരത്തിൽ അനധികൃത വഴിയോരക്കച്ചവടക്കാർക്കെതിരെ നഗരസഭയുടെ നടപടി; നടപടിയെടുത്തത് ഗതാഗത തടസമുണ്ടാക്കിയ കച്ചവടക്കാർക്കെതിരെ; നാഗമ്പടത്ത് സംഘർഷാവസ്ഥ; പൊലീസ് എത്തി കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; തേർഡ് ഐ ബിഗ് ഇംപാട്‌സ്
എ.കെ ശ്രീകുമാർ
കോട്ടയം: നഗരത്തിൽ അനധികൃത വഴിയോരക്കച്ചവടക്കാർക്കെതിരെ ശക്തമായ നടപടികൾ നഗരസഭ ആരംഭിച്ചു. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നു നഗരസഭ കൗൺസിലിന്റെ തീരുമാന പ്രകാരമാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ അധികൃതർ രംഗത്തിറങ്ങിയതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് എത്തിയതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. പൊലീസ് സഹായത്തോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം ഇപ്പോൾ റോഡിൽ നിന്നും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അനധികൃത വഴിയോരക്കച്ചവടക്കാർ റോഡിലേയ്ക്കു കയറ്റിയും, നടപ്പാതകൾ കയ്യേറിയും കച്ചവടം നടത്തിയിരുന്നു. ഇത്തരത്തിൽ കച്ചവടം നടത്തിയിരുന്നു. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് ചിത്രങ്ങൾ സഹിതം വാർത്ത നൽകിയിരുന്നു. ഈ വാർത്ത കണ്ട എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസ് പരിശോധന നടത്തിയ ശേഷം, റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിനും, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്കും കത്ത് അയക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നാണ് ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തത്. നഗരസഭ കൗൺസിൽ യോഗത്തിൽ പ്രശ്‌നം ചർച്ചയ്ക്ക് എത്തുകയും ചെയ്തു. നഗരസഭ അംഗങ്ങൾ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കുകയും, നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന നിലപാട് എടുക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് നാലുമണിയ്ക്കു ശേഷം നഗരത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയെടുത്തത്.
ശാസ്ത്രി റോഡിലെയും, കുര്യൻ ഉതുപ്പ് റോഡിലെയും നാഗമ്പടത്തെയും അനധികൃത കച്ചവടങ്ങൾ നഗരസഭ അധികൃതർ ഒഴിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെ തടയുമെന്ന സ്ഥിതി എത്തിയതോടെ നഗരസഭ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെ, പൊലീസ് സഹായത്തോടെയാണ് ഇപ്പോൾ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നത്.
നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജേക്കബ്‌സൺ, റ്റി എ തങ്കം ,അജിത്ത്, സൈനുദീൻ, സുനിൽ, പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ്, വിജയകുമാർ, സന്തോഷ്, ജീവൻ ലാൽ, ശ്യാംകുമാർ, ശ്രീജിത്ത്, ജയൻ, അനൂപ്, ഹാഹിദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടികൾ.