ആ ഇഷ്ട നമ്പറല്ല ഇനി, പുതിയ ടൊയോട്ടയുടെ വെൽഫയറിന് ഫാൻസി നമ്പറിട്ട് സ്വന്തമാക്കി മോഹൻലാൽ
സ്വന്തം ലേഖകൻ
കൊച്ചി: പതിവ് ഇഷ്ട നമ്പറിന് പകരം ഇന്ത്യയിൽ അവതരിപ്പിച്ച ടൊയോട്ടയുടെ വെൽഫയറിന് പാൻസി നമ്പറിട്ട് മോഹൻലാൽ സ്വന്തമാക്കി. മാർച്ച് ആദ്യവാരം സ്വന്തമാക്കിയ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷനും പൂർത്തിയായിട്ടുണ്ട്. മോഹൻലാലിന്റെ ഇഷ്ടനമ്പറായ 2255ന് പകരം KL 07 CU 2020 എന്ന നമ്പറാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഇന്ത്യൻ വിപണിയിലെത്തിയത്.
ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ 79.50 ലക്ഷം രൂപയമാണ് വാഹനത്തിന്റെ വില. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെൽഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീൽബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരത്തേകുന്നത്. പെട്രോൾ എൻജിൻ കൂടാതെ മുൻ പിൻ ആക്‌സിലുകളിൽ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത. ഇതിനുപുറമെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്