
രാജ്യത്ത് കൊറോണ ബാധിച്ച് മൂന്നാമത്തെ മരണം ; അതീവ ജാഗ്രതയിൽ ഇന്ത്യ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വ്യക്തി മരിച്ചു. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ ആയിരുന്നു മരിച്ചത്. മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 64കാരൻ.
ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ദുബായിൽ നിന്ന് മഹാരാഷ്ടയിൽ എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കർണാടകയിലും ഡൽഹിലുമായിരുന്നു ഓരോരുത്തർ മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 125 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്.
Third Eye News Live
0
Tags :