അമൃതനാന്ദമയി മഠത്തിലേയ്ക്ക് പോയ വിദേശ വനിതയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശ നിലയിൽ കണ്ടെത്തി; പനിയുള്ളതായി മനസിലാക്കിയതോടെ ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശ നിലയിൽ വിദേശ വനിതയെ കണ്ടെത്തി. കേരള എക്സ്പ്രസസിൽ നിന്നും അവശനിലയിൽ ഇറങ്ങിയ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തൃശ്ശൂരിൽ നിന്നുമാണ് കേരള എക്സ്പ്രസിലാണ് ഇവർ കയറിയത്.

കൊല്ലത്ത് വച്ച് ഇവരെ പരിശോധിച്ചപ്പോൾ 100 ഡിഗ്രി പനി ഉള്ളതായി മനസ്സിലായി.ആശുപത്രിയിലേയ്ക്ക് മാറ്റാൻ തുടങ്ങിയപ്പോൾ ഇവർ അമൃതനാന്ദമയി മഠത്തിലേയ്ക്ക് പേകാണമെന്നാണ് ആവശ്യപ്പെട്ടത്.തുടർന്ന് പനി കൂടുതലായതിനാൽ പാരിപ്പള്ളിയിൽ നിന്നും മെഡിക്കൽ ടീം എത്തി മൂന്നരയോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group