play-sharp-fill
നാല് ഇന്ത്യക്കാരടക്കം 13 പേർക്കുകൂടി യു.എ.ഇയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു

നാല് ഇന്ത്യക്കാരടക്കം 13 പേർക്കുകൂടി യു.എ.ഇയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

ദുബൈ: നാല് ഇന്ത്യക്കാരടക്കം 13 പേർക്കുകൂടി യു.എ.ഇയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ചിലർ അവധി കഴിഞ്ഞ് യു.എ.ഇയിൽ തിരിച്ചെത്തിയ ഇന്ത്യക്കാരാണ്. ഇതോടെ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി ഉയർന്നു. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.


 

നിലവിൽ യു.എ.ഇയിൽ 98 പേർക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 26 പേർ രോഗമുക്തരായി. ഞായറാഴ്ച ഇന്ത്യക്കാരനടക്കം മൂന്നുപേർക്കാണ് അസുഖം മാറിയത്. . ഇന്ത്യക്കാർക്ക് പുറമെ ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, ചൈന, ഫിലിപ്പീൻസ്, ലബനാൻ, ബ്രിട്ടൻ, ഇറ്റലി, യു.എ.ഇ എന്നിവിടങ്ങളിലുള്ളവർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group