play-sharp-fill
കൊറോണ വൈറസ് ബാധ ആശങ്കകൾക്കിടയിൽ സ്വർണ്ണം കടത്താൻ ശ്രമം: നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണവുമായി രണ്ടു പേർ അറസ്റ്റിൽ

കൊറോണ വൈറസ് ബാധ ആശങ്കകൾക്കിടയിൽ സ്വർണ്ണം കടത്താൻ ശ്രമം: നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണവുമായി രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് ബാധക്കിടയിലും സ്വർണ്ണക്കടത്ത്. നെടുമ്പാശേരി വിമാനത്താവളം വഴി ഒരു കിലോ സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ അറസ്റ്റിലായത്. എയർ കസ്റ്റംസ് ഇൻറലിജൻസിന്റെ വിശദമായ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബഹറിൻ-കോഴിക്കോട്-കൊച്ചി വിമാനത്തിൽ ബഹറിനിൽ നിന്നും വന്നയാൾ കോഴിക്കോട്ടു നിന്നും കയറിയ പെരിന്തൽമണ്ണ സ്വദേശിക്ക് സ്വർണം കൈമാറി. ഇതിനിടയിലാണ് ക്‌സ്റ്റംസ് ഇവരെ പിടികൂടുന്നത്.