play-sharp-fill
നെടുംങ്കുന്നത്തെ പുനരധിവാസ കേന്ദ്രത്തിൽ അഞ്ചാമത്തെ രോഗിയും മരിച്ചു; മരിച്ചത് ശനിയാഴ്ച പുലർച്ചെ; മരണത്തിൽ ആശങ്കയുമായി നാട്ടുകാർ

നെടുംങ്കുന്നത്തെ പുനരധിവാസ കേന്ദ്രത്തിൽ അഞ്ചാമത്തെ രോഗിയും മരിച്ചു; മരിച്ചത് ശനിയാഴ്ച പുലർച്ചെ; മരണത്തിൽ ആശങ്കയുമായി നാട്ടുകാർ

സ്വന്തം ലേഖകൻ

കറുകച്ചാൽ: നെടുംങ്കുന്നത്തെ പുനരധിവാസ കേന്ദ്രത്തിൽ നിന്നും രോഗം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചാമത്തെ രോഗിയും മരിച്ചു. കഴിഞ്ഞ നാലു ദിവസത്തിനിടെ നാലു പേർ മരിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച പുലർച്ചെ മറ്റൊരു രോഗി മരിച്ചത്. പുതുപ്പള്ളി സ്വദേശിയായ മാത്യു ജോസഫ് (56)ആണ് മരിച്ചത്. ഇയാൾ രോഗ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇനി നാലു പേർ കൂടി ചികിത്സയിൽ കഴിയുന്നുണ്ട്.


നെടുംകുന്നം ചേലക്കൊമ്പിലുള്ള സഞ്ജീവിനി റിഹാബിലിറ്റേഷൻ കേന്ദ്രത്തിലെ അന്തേവാസികളായ രോഗികളാണ് മരിച്ചത. ആലപ്പുഴ മിത്രക്കരി സ്വദേശി ഉഷാ ജോസഫ് (61) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയാണ് ഉഷാ ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ മരണം ഒൻപതിന് ഉച്ചക്ക് ഒരു മണിയോടെ 15-ാംമൈൽ ഈരൂരിക്കൽ ബാബു ജോസഫ്
(47) എന്നയാൾ മരിച്ചു. ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ ഇയാളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 10ന് രണ്ടാമത്തെ രോഗിയും മരിച്ചു. ആറിന് അതിരമ്പുഴ മാണാട്ട് ജോർജിന്റെ മകൾ ജോയിമോൾ (50) ശാരീരിക
അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ്
മരിച്ചത്.

മൂന്നാമത്തെ മരണം 11ന് വൈകിട്ട് ആറിന് ചീരംഞ്ചിറ
മേലേട്ടുവീട്ടിൽ ശോഭന (55) ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ രാവിലെ 7.30 ഓടെ മരിച്ചു. നാലാമത്തെ മരണം പന്ത്രണ്ടിനായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഞ്ച് പേർ കോട്ടയം മെഡിക്കൽ കോളേജ്
ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ കറുകച്ചാൽ പൊലീസ് അസ്വാഭാവിക
മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്നാണ് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ
മാത്രമെ കാരണം കണ്ടെത്താൻ കഴിയു എന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി

പുനരധിവാസ കേന്ദ്രത്തിലെ രോഗികൾക്ക് നല്കുന്ന മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയക്കും. പോസ്റ്റ്മോർട്ട് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാക്കാൻ സാധിക്കു. പരിശോധനയുടെ റിപ്പോർട്ട് കളക്ടർക്ക് കൈമാറും. ഡി എം ഒ ജേക്കബ്
വർഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരായ ഡോ. സിത്താര, ഡോ. ബാബു സെബാസ്റ്റിയൻ, ഡോ. ജേക്കബ് സിറിയക്, ഡോ. കൃഷ്ണകുമാർ എന്നിവരുടെ
നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ, കറുകച്ചാൽ സി ഐ കെ സലീം എന്നിവരുടെ നേതൃത്വത്തിൽ സഞ്ജീവിനി അധികൃതരുടെ മൊഴികളും രേഖപ്പെടുത്തി.