play-sharp-fill
ഗവാസ്‌കറെ തല്ലിയിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകൾ ഹൈക്കോടതിയിൽ

ഗവാസ്‌കറെ തല്ലിയിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകൾ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റ മകൾ സ്‌നിഗ്ധ ഹൈക്കോടതിയിൽ. കേസിൽ താൻ നിരപരാധിയാണ്. ഗവാസ്‌കർ അസഭ്യം പറഞ്ഞതും മർദ്ദിക്കാൻ ശ്രമിച്ചതും എന്നെയാണ്. വസ്തുതകൾ മറച്ചുവെച്ച് താൻ മർദ്ദിച്ചെന്നാണ് ഗവാസ്‌കർ പറയുന്നത്. ആയതിനാൽ തനിക്കെതിരെ എടുത്ത കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌നിഗ്ധ ഹർജി നൽകിയത്. സ്‌നിഗ്ധയുടെ ഹർജി ഹൈക്കോടിതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്കുശേഷമാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ 14നാണ് സ്‌നിഗ്ധ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കർ പോലീസിൽ പരാതി നൽകിയത്. കനകക്കുന്നിൽ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും സ്‌നിഗ്ധയെയും കൊണ്ടു പോയിരുന്നുവെന്നും അവിടെവച്ച് സ്‌നിഗ്ധ മർദിച്ചുവെന്നുമാണ് ഗവാസ്‌കറുടെ പരാതി. ഗവാസ്‌കറോട് പിതാവ് ജോലിക്കു വരരുതെന്ന് ജൂൺ 13 നിർദേശിച്ചിരുന്നു. എന്നാൽ ജൂൺ 14ന് ഗവാസ്‌കർ ഔദ്യോഗിക വാഹനവുമായി ജോലിക്കെത്തിയെന്നും തിരികെ ഓഫീലേക്കു പോകുന്ന വഴി തന്നെയും അമ്മയേയും കനകക്കുന്നിൽ വിടാൻ പിതാവ് നിർദേശിച്ചിരുന്നു. തങ്ങളെ കനകക്കുന്നിൽ ഇറക്കിയശേഷം ഗവാസ്‌കർ മടങ്ങി പോയില്ലെന്നും തൻറെ കാലിലൂടെ പിതാവിൻറെ ഔദ്യോഗിക കാർ കയറ്റിയിറക്കിയെന്നും കൈയിൽ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നും സ്‌നിഗ്ധ ഹർജിയിൽ പറയുന്നു.