ആലുവ മണപ്പുറത്തും കഞ്ചാവ് കൃഷി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലുവ: ശിവരാത്രി മണപ്പുറത്ത് ഒരാളിലേറെ ഉയരമുള്ള കഞ്ചാവ് ചെടികൾ എക്‌സൈസ് അധികൃതർ കണ്ടെത്തി. ഈ പ്രദേശത്ത് വ്യാപകമായി കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടെന്ന് നാളുകളായി പരാതി ഉണ്ടായിരുന്നു.

തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. തുടർന്ന് ആലുവ മണപ്പുറത്തും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തി. ഇതിനിടെ പറവൂർ കവല ഭാഗത്തുനിന്ന് 250 ഗ്രാം കഞ്ചാവുമായി ചൂർണിക്കര കളപ്പുരയ്ക്കൽ മിഷേൽ (20) മട്ടാഞ്ചേരി, പുതിയേടത്ത് സനൂപ് എന്നിവരെ എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.കെ റെജിമോനും സംഘവും അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group