
അവസാനിക്കാതെ പശുവിന്റെ പേരിലുള്ള മർദ്ദനങ്ങൾ : പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് മുസ്ലീം യുവാക്കൾക്ക് നേരെ ക്രൂരമർദ്ദനം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് ഇനിയും അവസാനിക്കാതെ പശുവിന്റെ പേരിലുള്ള ആൾക്കൂട്ടമർദ്ദനം. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് പട്ടാപ്പകൽ മുസ്ലിം യുവാക്കളെ വഴിയിൽ തടഞ്ഞ് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.
പശുക്കളെ കശാപ്പുചെയ്യുന്നവരാണെന്ന് ആരോപിച്ചാണ് ഇവരെ മർദിച്ചതെന്ന് അക്രമത്തിന് ഇരയായ യുവാക്കൾ പറഞ്ഞു. അക്രമത്തിന് പുറമെ കൂടാതെ ഇവരെ മതത്തിന്റെ പേരിൽ അധക്ഷേപിച്ചുവെന്നും പരാതിപ്പെടുന്നു. പച്ചക്കറി വാങ്ങാനായി ചന്തയലേക്ക് പോവുകയായിരുന്ന തങ്ങളെ ഒരു പ്രകോപനവുമില്ലാതെയാണ് അക്രമിച്ചതെന്നും യുവാക്കൾ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് പേരടങ്ങുന്ന സംഘമാണ് യുവാക്കളെ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാക്കളെ അതിക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വടി ഉപയോഗിച്ചും മർദനം തുടർന്നു.കണ്ട് നിന്നവരും ഇവരെ രക്ഷിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ യുവാക്കളുടെ പരാതിയിൽ ബുലന്ദ്ഷഹർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.