video
play-sharp-fill
രമ്യാ ഹരിദാസ് എം.പിയെ ആക്രമിച്ച് ബിജെപി എം.പി ജസ്‌കൗർ മീണ: പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിച്ചതെന്നും ചോദിച്ച് സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ

രമ്യാ ഹരിദാസ് എം.പിയെ ആക്രമിച്ച് ബിജെപി എം.പി ജസ്‌കൗർ മീണ: പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിച്ചതെന്നും ചോദിച്ച് സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ

സ്വന്തം ലേഖകൻ

ഡൽഹി: ആലത്തൂർ എം.പി. രമ്യാ ഹരിദാസിന് നേരെ പാർലമെന്റിൽ കൈയ്യേറ്റം. ഡൽഹി കലാപത്തെച്ചൊല്ലി പാർലമെന്റ് കയ്യാങ്കളി വരെ എത്തിയ സമയത്താണ്. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ അംഗം തടഞ്ഞു. ഇതിനെ തുടർന്ന് ബിജെപി എംപി ജസ്‌കൗർ മീണ ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിച്ചതെന്നും ചോദിച്ച് രമ്യ സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ജസ്‌കൗര് മീണ മർദിച്ചെന്ന് കാണിച്ച് രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി.

 

കലാപം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും രണ്ടുമണിവരെ നിർത്തിവച്ചു. രണ്ടുമണിക്ക് ശേഷം സഭാ നടപടികൾ ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ബില്ല് അവതരിപ്പിക്കാൻ രാജ്യസഭയിൽ ശ്രമം നടന്നെങ്കിലും ബഹളം കാരണം നിർത്തിവയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group