ചതിച്ചത് കർത്താവോ പാസ്റ്ററോ ; കൊറോണയെ അകറ്റാൻ കുട്ട പ്രാർത്ഥന; പ്രാർത്ഥനയിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ; പാസ്റ്റർ കുടുങ്ങി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറോണയെ വരാതിരിക്കാൻ സുവിശേഷ യോഗം നടത്തിയ പാസ്റ്റർ അറസ്റ്റിൽ . രോഗം ചെറുക്കുന്നതിനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാസ്റ്റർ അറസ്റ്റിലായത്. ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്.
കൊറോണയ്‌ക്കെതിരെ സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാൻ ഹീ(88)ക്കെതിരെയാണ് ദക്ഷിണ കൊറിയ കേസെടുത്തത്. സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിൻചെയോഞ്ചി ചർച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാൻ ഹീക്കെതിരെ നരഹത്യക്കാണ് കേസ്.
യേശുവിനെ നേരിൽ കണ്ട തന്റെ സമ്മേളനത്തിൽ പങ്കെടുത്താൽ രോഗബാധ ഭയക്കേണ്ടതില്ലെന്നും ലീ പറഞ്ഞു. പാസ്റ്റർക്ക് പുറമെ ഇയാളുടെ 12 അനുായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരടേണ്ടി വരും. യേശുവിനെ നേരിൽ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ലീ മാനെയും പരിശോധനക്ക് വിധേയനാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീ ദെയ്ഗുവിൽ വച്ച് നടന്ന സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ചട്ടങ്ങൾ ലംഘിച്ച് നടത്തിയ സമ്മേളനമാണെന്ന് കണ്ടെത്തി. തുടർന്നാണ് പാസ്റ്റർക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ മാസമാണ് ലീ മാൻ രോഗം പടരുന്നതിന് കാരണമായ മതസമ്മേളനം നടന്നത്.
അതേസമയം ദക്ഷിണ കൊറിയയിൽ ഇതുവരെ കോവിഡ്19 ബാധിച്ച് 21 പേരാണ് മരിച്ചത്. 3730 പേർ ചികിത്സയിലാണ്. ഇവരിൽ പാതിയും ലീ മാൻ ഹീയുടെ അനുയായികളാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ മൂവായിരത്തിലധികം പേർ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്.