ഇത്തിത്താനത്ത് വീണ്ടും അപകടം: നൂറ്റിമൂന്ന് കാരിയ്ക്കു പിന്നാലെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ; മാടപ്പള്ളി ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ മാറ്റി വച്ചു
അപ്‌സര കെ.സോമൻ
കോട്ടയം: ഇത്തിത്താനത്ത് നൂറ്റൊന്നു കാരിയുടെ മരണത്തിനു പിന്നാലെ വീണ്ടും അപകടം. വെള്ളിയാഴ്ച രാവിലെ മിനി ലോറി തലയിലൂടെ കയറിയിറങ്ങി 103 വയസുകാരി മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയിലുണ്ടായ അപകടത്തിൽ മുപ്പതുകാരൻ മരിച്ചത്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിലുണ്ടായ അപകടത്തിൽ മാടപ്പള്ളി സഹകരണ ബാങ്ക് ജീവനക്കാരനായ മാടപ്പള്ളി താഴത്തുവല്യനാൽ വീട്ടിൽ ജേക്കബ് ജോസഫ് (30)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്കായിരുന്നു അപകടം. ശനിയാഴ്ച മാടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ നടക്കാനിരിക്കെയായിരുന്നു. ഇതിന്റെ ഭാഗമായി ബാങ്കിനു മുന്നിലും സമീപ പ്രദേശങ്ങളിലും തോരണങ്ങൾ കെട്ടിയ ശേഷം, വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു യുവാവ്. ഇതിനിടെയാണ് എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് ഇയാളുടെ ബൈക്കുമായി കൂട്ടിയിടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ജേക്കബ് തൽക്ഷണം തന്നെ മരിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ചങ്ങനാശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജേക്കബിന്റെ മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ. ജേക്കബിന്റെ മരണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന മാടപ്പള്ളി സഹകരണ ബാങ്കിന്റെ ആഘോഷ പരിപാടികൾ മാറ്റി വച്ചു. അവിവാഹിതനാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.