കായലിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ കൂലി രണ്ടായിരം; മറ്റൊന്നും നോക്കിയില്ല സി.ഐ യൂണിഫോം ഊരി കായലിലിറങ്ങി ബോഡി കരയ്ക്ക് കയറ്റി ; നോക്കുകൂലിക്കാരെ പണിയെടുത്ത് വിറപ്പിച്ച് പത്തനാംപുരം സി.ഐ
സ്വന്തം ലേഖകൻ
കൊല്ലം : കെ.ഐ.പി.കനാലിൽ കിടന്ന മൃതദേഹം പുറത്തെടുക്കാൻ പൊലീസുകാരോട് കരാറുകാരൻ ചോദിച്ചത് ചോദിച്ചത് 2,000 രൂപ. മൃതദേഹം കനാലിൽ നിന്നും പുറത്തെടുക്കാൻ രണ്ടായിരം രൂപ ചോദിച്ചത് കേട്ടുനിന്ന പൊലീസുകാരൻ യൂണിഫോം ഊരിമാറ്റി വച്ച് മൃതദേഹം പുറത്തെടുക്കാൻ കനാലിലേക്ക് ഇറങ്ങി. പത്തനാപുരം സി.ഐ. എം.അൻവറാണ് പൊലീസ് യൂണിഫോം ഊരിവെച്ച് അടുത്തുനിന്നയാളിന്റെ കൈലി വാങ്ങിയുടുത്ത് കനാലിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പുറത്തെടുക്കാൻ കുത്തൊഴുക്കുള്ള കനാലിൽ സി.ഐ. ഇറങ്ങിയതോടെ കണ്ടുനിന്ന മറ്റൊരാളും സിഐയെ സഹായിക്കാൻ മുന്നോട്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കൊല്ലം വാഴപ്പാറ കെ.ഐ.പി.കനാലിന്റെ നീർപ്പാലത്തിനു സമീപം അരിപ്പയിലാണ് മൃതദേഹം കണ്ടത്. കനാലിൽ മൃദേഹം കിടക്കുന്ന വിവരമറിഞ്ഞ് സി.ഐ.യുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. അരിപ്പയിൽ ശുചീകരണജോലി ചെയ്തിരുന്ന കരാർ ജോലിക്കാരൻ മൃതദേഹം പുറത്തെടുക്കാൻ 2,000 രൂപ പൊലീസിനോട് കൂലി ചോദിച്ചതിനെ തുടർന്നാണ് സി.ഐ. കനാലിൽ ഇറങ്ങിയത്.
കെ.ഐ.പി കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.